തൊഴിലുറപ്പ് അംഗങ്ങള്‍ക്ക് പ്രത്യേക ഇന്‍ഷുറന്‍സ് പരിഗണനയിലെന്ന് മന്ത്രി
തിരുവനന്തപുരം: തൊഴിലുറപ്പ് അംഗങ്ങള്‍ക്ക് പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി പരിഗണനയിലെന്ന് മന്ത്രി കെ.ടി ജലീല്‍. വെള്ളനാട് മഹാത്മ ഗാന്ധിഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായവര്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നത്.
കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പ് ജോലിക്കിടയില്‍ അപകടത്തില്‍ മരിച്ച വി. അജിതയുടെ ആശ്രിതര്‍ക്കും അപകടത്തില്‍ പരുക്കേറ്റവര്‍ക്കുമുള്ള കുടുംബസഹായ ഫണ്ട് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ് ശബരീനാഥന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം എല്‍.വി മായാദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതകുമാരി, വൈസ് പ്രസിഡന്റ് എല്‍. റീന, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷാമിലാ ബീഗം, അജിതകുമാരി, ജി. മണികണ്ഠന്‍, കെ. രാമചന്ദ്രന്‍, ഷംനാനവാസ്, എ എ റഹീം, കൃഷ്ണകുമാരി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. അനില കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."