അഭിഭാഷകരുടെ അക്രമം; മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം പൊലിസ് തടഞ്ഞു
നെയ്യാറ്റിന്‍കര: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ വ്യാപകമായി നടക്കുന്ന അക്രമങ്ങള്‍ക്കെതിരേ സ്വദേശാഭിമാനി ജേര്‍ണലിസ്റ്റ് ഫോറവും നെയ്യാറ്റിന്‍കര പ്രസ് ക്ലബും സംയുക്തമായി ഇന്നലെ വൈകിട്ട് ഉരുള്‍ പ്രതിഷേധസമരം നടത്തി. ജേര്‍ണലിസ്റ്റ് ഫോറം ട്രഷററും മാധ്യമ പ്രവര്‍ത്തകനുമായ ഹലീല്‍ റഹ്മാന്‍ ദേശീയ പാതയിലെ നെയ്യാറ്റിന്‍കര സ്വദേശാഭിമാനി പാര്‍ക്കിനു മുന്നില്‍ നിന്നും നെയ്യാറ്റിന്‍കര കോടതിയിലേയ്ക്ക് റോഡില്‍ ഉരുണ്ട് പ്രതിഷേധിച്ചു.
മാധ്യമ പ്രവര്‍ത്തകരുടെ പ്രകടനവും ഉരുള്‍ പ്രതിഷേധവും കോടതി റോഡിലേയ്ക്ക് എത്തുന്നതിനു മുന്‍പ് പൊലിസ് തടഞ്ഞു. തുടര്‍ന്ന് ചേര്‍ന്ന പ്രതിഷേധ സമ്മേളനത്തില്‍ പ്രസ് ക്ലബ് ഭാരവാഹികളായ വി. ഹരിദാസ് , പി.കെ അജിത്, സജിലാല്‍നായര്‍, അനില്‍സാഗര്‍, ബാദുഷജമാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. അനില്‍ ജോസഫ്, ഷിജിന്‍, പ്രദീപ്, എല്‍.കെ അപ്പന്‍, സന്ദീപ്, അരുണ്‍ മോഹന്‍, ബിജു, അഫ്‌സല്‍ തുടങ്ങിയ മാധ്യമ പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കെടുത്തു. സംഗമത്തില്‍ കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. മാധ്യമ സ്വതന്ത്ര്യത്തിനു നേരെയുളള കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്നും സ്വദേശാഭിമാനി ജേര്‍ണലിസ്റ്റ് ഫോറം, നെയ്യാറ്റിന്‍കര പ്രസ് ക്ലബ് ഭാരവാഹികള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."