HOME
DETAILS
MAL
ലൈംഗിക പീഡന കേസ്; ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ ഹാജരായി
backup
May 10 2019 | 06:05 AM
പാലാ: ലൈംഗിക പീഡന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പാലാ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി. കേസില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രം കോടതി അഗീകരിച്ച് സമന്‍സ് പുറപ്പെടുവിച്ചതോടെയാണ് ഫ്രാങ്കോ കോടതിയില്‍ ഹാജരായത്. അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗിക പീഡനം, പ്രകൃതിവിരുദ്ധ പീഡനം, ഭീഷണിപ്പെടുത്തല്‍, അന്യായമായി തടഞ്ഞുവെക്കല്‍ തുടങ്ങി ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഫ്രാങ്കോ മുളക്കലിനെതിരെ ചുമത്തിയത്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ എണ്‍പത്തിമൂന്ന് സാക്ഷിമൊഴികളും, അനുബന്ധ തെളിവുകളും കോടതിയുടെ പരിഗണനയ്ക്ക് എത്തും. കുറ്റപത്രത്തിന്റെയും അനുബന്ധ രേഖകളുടെയും പകര്‍പ്പു നല്കിയ ശേഷം കേസ് വിചാരണയ്ക്കായി കോട്ടയം ജില്ലാ കോടതിയിലേക്ക് മാറ്റും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."