വിദ്യാര്‍ഥികളേയും ഡോക്ടര്‍മാരേയും തിരികെ എത്തിക്കണം: റോഷി അഗസ്റ്റിന്
ചെറുതോണി: ഇടുക്കി ഗവ. മെഡിക്കല്‍ കോളജ് അട്ടിമറിച്ച് ഇടുക്കിയെ കാളവണ്ടി യുഗത്തിലെത്തിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നാരോപിച്ച് യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജിലേക്ക് കാളവണ്ടി യാത്ര നടത്തി.
റോഷി അഗസ്റ്റിന് എം എല്‍ എ ചെറുതോണിയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അസൗകര്യങ്ങളുടെ പേരില്‍ ഇടുക്കിയില്‍ നിന്നും മാറ്റിയ വിദ്യാര്‍ഥികളേയും ഡോക്ടര്‍മാരേയും തിരികെ എത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യൂത്ത്ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ജില്‍സണ്‍ വര്‍ക്കി അധ്യക്ഷത വഹിച്ചു. കാളവണ്ടി യാത്ര യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ ഫ്ളാഗ് ഓഫ് ചെയ്തു.
ചെറുതോണിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് നടത്തിയ കാളവണ്ടി യാത്രയില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ആശുപത്രി കവാടത്തില്‍ പ്രവര്‍ത്തകരെ പൊലിസ് തടഞ്ഞു. തുടര്‍ന്ന നടന്ന യോഗത്തില്‍ യൂത്ത് ഫ്രണ്ട് സംസ്ഥാന ഭാരവാഹികളായ എം മോനിച്ചന്, ജില്‍സണ്‍ പവ്വത്ത്, ജയകൃഷ്ണന് പുതിയേടത്ത്, ജോഷി മണിമല, മധു നമ്പൂതിരി, എബി തോമസ്, കേരളാ കോണ്‍ഗ്രസ് (എം) ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് എ.ഒ അഗസ്റ്റിന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."