HOME
DETAILS

തൊണ്ണൂറിന്റെ നിറവിൽ സഊദി അറേബ്യ

  
backup
September 23, 2020 | 1:18 AM

saudi-90

     റിയാദ്: സഊദി അറേബ്യ ഇന്ന് തൊണ്ണൂറിന്റെ നിറവിലാണ്. സുശക്തമായൊരു സമ്പദ് വ്യവസ്ഥയുമായാണ് സഊദി ലോകത്തിന്റെ നെറുകയിൽ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിലും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജ കുമാരന്റെയും കൈകളിൽ ഭരണം എത്തി നിൽക്കുന്നത്. ലോക സാമ്പത്തിക, ആയുധ ശക്തികളുടെ കൂട്ടായ്‌മയായ ജി 20 സംഘത്തിന്റെ അധ്യക്ഷ പദവി വഹിക്കുന്നത് വരെയെത്തി കാര്യങ്ങൾ. സഊദിയുടെ സാമ്പത്തിക, ആയുധ ബലം അംഗീകരിച്ചതായാണ് ഇത് വെളിപ്പെടുത്തുന്നത്. ആഗോള ഭീമന്മാർക്കൊപ്പം കൈകോർത്ത് മുന്നേറാനാകുമെന്ന് ലോകത്തിന് കാണിച്ചു കൊടുത്ത ഭരണാധികാരികളുടെ നേതൃമികവിന്റെ നേർ ചിത്രമാണ് ഇന്ന് സഊദി അറേബ്യ ലോകത്തിനു സമ്മാനിക്കുന്നത്.

     തൊണ്ണൂറാമത് സഊദി ദേശീയ ദിനതോടനുബന്ധിച്ച് രാജ്യത്താകമാനം വിപുലമായ പരിപാടികളാണ് നടക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി "ഉയരം വരെ മനക്കരുത്തോടെ" എന്ന തലക്കെട്ടിൽ 26 വരെ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് ഇന്നലെ തുടക്കമായി. പാതയോരങ്ങളും നഗരികളും ഹരിത ലൈറ്റുകളും ദേശീയ പതാകയും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. പച്ചയിൽ വിശ്വാസവാചകം ആലേഖനം ചെയ്ത കൊടി തോരണങ്ങൾ കൊണ്ടും ദീപാലങ്കാരങ്ങൾ കൊണ്ടും നാടും നഗരവും അണിഞ്ഞൊരുങ്ങി നിൽക്കുന്നു. കൂടാതെ വിവിധ പരമ്പരാഗത കലാ സാംസ്കാരിക പരിപാടികളും നടക്കുന്നുണ്ട്. സഊദി എന്റർടൈൻമെന്റ് അതോറിറ്റിക്ക് കീഴിലും വിവിധ വകുപ്പുകൾക്ക് കീഴിലുമായി നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ദേശീയ ദിനത്തിൽ രാജ്യത്തെ ഏറ്റവും വലിയ എയർഷോയും നടക്കും. സെപ്‌തംബർ 23 ന് വൈകീട്ട് നാലിനു നടക്കുന്ന എയർ ഷോ സഊദി ചരിത്രത്തിലെ ഏറ്റവും വലിയതായിരിക്കും.

     കൂടാതെ, 'ജന്മനാടിനു വേണ്ടി പാടുന്നു' എന്ന വേറിട്ട പരിപാടിയും ഇത്തവണ ഒരുക്കിയിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ സുരക്ഷ മുൻകരുതൽ പാലിച്ചാണ് വിവിധ പരിപാടികൾ. അന്നം തരുന്ന നാടിനു ആശംസകളർപ്പിച്ചും പ്രാർത്ഥനയുമായി മലയാളികളടക്കമുള്ള വിദേശികളും ഏറെ മുന്നിലാണ്. രക്തദാന പരിപാടികൾ ഉൾപ്പെടെ വിവിധ പരിപാടികളും മലയാളി സംഘടനകൾ സജ്ജീകരിച്ചിട്ടുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ഹെവി ലൈസൻസുമായി ഡ്രൈവർമാർ റോഡിൽ; കണ്ണടച്ച് മോട്ടോർ വാഹന വകുപ്പും ബസുടമകളും; പരിശോധന ശക്തമാക്കണമെന്ന് ആവശ്യം

Kerala
  •  8 days ago
No Image

ചൈനയിൽ പ്രളയം: പാമ്പ് ഫാാമും മൃഗശാലയും തകർന്നു; 900-ഓളം വിഷപ്പാമ്പുകളും വന്യമൃഗങ്ങളും ജനവാസ കേന്ദ്രങ്ങളിൽ, ജനങ്ങൾ ഭീതിയിൽ

International
  •  8 days ago
No Image

ചൈനയിൽ വ്യവസായശാലയ്ക്ക് തീപിടിച്ച് വൻ ദുരന്തം; 28 തൊഴിലാളികൾ കൊല്ലപ്പെട്ടു

International
  •  8 days ago
No Image

ബംഗാളിൽ മമതയ്ക്ക് കനത്ത പ്രഹരം; തൃണമൂൽ വിട്ട മൂന്ന് മുൻ രാജ്യസഭാ എം.പിമാർ ബിജെപിയിൽ ചേർന്നു

National
  •  8 days ago
No Image

കോഴിക്കോട് യുവതിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് സ്വർണം കവർന്നു: നാല് സ്ത്രീകൾ അടക്കം ആറംഗ സംഘം പിടിയിൽ

Kerala
  •  8 days ago
No Image

വിരമിക്കൽ ഊഹാപോഹങ്ങൾക്കിടെ രണ്ട് വാക്കുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ

Football
  •  8 days ago
No Image

ഡോക്ടറെ കാണാൻ അനുവദിച്ചില്ല; കഠിനമായ നെഞ്ചുവേദനയെത്തുടർന്ന് ക്യൂവിൽ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ചു; മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വൻ പ്രതിഷേധം

Kerala
  •  8 days ago
No Image

മൊറോക്കോയെ പരിഹസിച്ച് കെഎഫ്‌സി ഫ്രാൻസിന്റെ 'ടവ്വൽ' ചലഞ്ച്; വംശീയ അധിക്ഷേപമെന്ന് ആരാധകർ

Football
  •  8 days ago
No Image

വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

Kerala
  •  8 days ago
No Image

അഗാർക്കർ ചീഫ് സെലക്ടറായി തുടരുന്നത് സഞ്ജു കാരണം; കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം

Cricket
  •  8 days ago