HOME
DETAILS

പുറമ്പോക്ക് ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ ഉദ്ദേശ്യമില്ല: കാനം

  
backup
May 10, 2019 | 8:47 PM

%e0%b4%aa%e0%b5%81%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%ad%e0%b5%82%e0%b4%b0%e0%b4%b9%e0%b4%bf%e0%b4%a4%e0%b4%b0

 

തിരുവനന്തപുരം: പുറമ്പോക്ക് ഭൂമി ഭൂരഹിതര്‍ക്ക് വിതരണംചെയ്യണമെന്ന അഭിപ്രായമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
അങ്ങനെ വിതരണം ചെയ്തതു കൊണ്ട് കേരളത്തിലെ ഭൂരഹിതരുടെ പ്രശ്‌നങ്ങള്‍ അവസാനിക്കില്ല. അതിന് നിയമനിര്‍മാണമാണ് വേണ്ടത്. തോട്ടം മേഖലയിലെ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതരായ ആദിവാസികള്‍ക്ക് നല്‍കുന്ന കാര്യവും ഇപ്പോള്‍ എല്‍.ഡി.എഫിന്റെ പരിഗണനയിലില്ല.
തിരുവനന്തപുരം എം.എന്‍.വി.ജി അടിയോടി ഹാളില്‍ നടന്ന ദലിത് ആദിവാസി മഹാസഖ്യത്തിന്റെ നേതൃസംഗമവും രണ്ടാം ഭൂപരിഷ്‌കരണ ചര്‍ച്ചാസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദലിത് ആദിവാസി വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനും അവര്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി ലഭ്യമാക്കാനും സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. തെരഞ്ഞെടുപ്പുകാലത്ത് പ്രകടനപത്രികയില്‍ പറഞ്ഞിരുന്ന ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടില്ലാത്തവര്‍ക്ക് വീടും എന്നത് വെറും വാഗ്ദാനമായി ശേഷിക്കാതെ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
സര്‍ക്കാര്‍ 1000 ദിവസം പിന്നിട്ടതോടെ 1,07,000 പേര്‍ക്കാണ് കേരളത്തില്‍ പട്ടയം കൊടുത്തിട്ടുള്ളത്.
ലൈഫ് പദ്ധതി വഴി ഭൂമിയുള്ളവര്‍ക്ക് വീട് വച്ചുകൊടുക്കുന്നതും പുരോഗമിക്കുകയാണ്. എല്ലാവര്‍ക്കും ഭൂമി, പാര്‍പ്പിടം, വിദ്യാഭ്യാസം എന്നതിനൊപ്പം തൊഴില്‍ കൂടി ലഭ്യമാകുന്ന വികസനമാണ് നമുക്കാവശ്യമെന്നും കാനം പറഞ്ഞു.
ദലിത് ആദിവാസി മഹാസഖ്യം പ്രസിഡന്റ് പി.കെ രാജീവ് അധ്യക്ഷത വഹിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആർ മൂന്നാംഘട്ടം വിവാദത്തിൽ: 'മറ്റ് കാരണങ്ങൾ' പറഞ്ഞ് 84,000 പേരുടെ പേര് വെട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  2 days ago
No Image

ഉംറ വിസയും മൾട്ടിപ്പിൾ; പുതിയ മൾട്ടി ഉംറ വിസ ഇഷ്യു ചെയ്ത് സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

നെതന്യാഹു യുദ്ധക്കുറ്റവാളി; നിയമം അനുവദിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് മംദാനി

International
  •  2 days ago
No Image

സോനം വാങ്ചുക്കിന്റെ അറസ്റ്റിന് പിന്നാലെ സമരം ശക്തം; ജന്തർ മന്തറിൽ നിരാഹാരം അനുഷ്ഠിക്കുന്നവരുടെ എണ്ണം 21 ആയി

National
  •  2 days ago
No Image

വാരാണസിയിലെ പള്ളി ഒഴിപ്പിക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറി റെയിൽവേ; പൊളിച്ചുനീക്കാൻ ശ്രമിച്ചത് 1000 വർഷം പഴക്കമുള്ള പള്ളി

National
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

Kerala
  •  2 days ago
No Image

മൃഗസംരക്ഷണത്തിനും സ്‌പെഷൽ പ്ലീഡർ; ചുമതല നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി

Kerala
  •  2 days ago
No Image

ഗവ. പ്ലീഡർ നിയമനത്തിലെ തർക്കം; വക്താക്കൾക്ക് കെ.പി.സി.സിയുടെ നിയന്ത്രണം

Kerala
  •  2 days ago
No Image

കർശന നിർദേശവുമായി റെഗുലേറ്ററി കമ്മിഷൻ; വൈദ്യുതി നിയന്ത്രണം മുൻകൂട്ടി അറിയിക്കണം

Kerala
  •  2 days ago
No Image

ഫണ്ടില്ല: കേന്ദ്ര ധനകമ്മിഷൻ ഗ്രാന്റ് പദ്ധതികൾ സമർപ്പിക്കേണ്ടെന്ന് നിർദേശം

Kerala
  •  2 days ago