HOME
DETAILS

ഡല്‍ഹി വംശഹത്യയിലെ പങ്ക്; അസംബ്ലി സമിതിക്കെതിരേ  ഫേസ്ബുക്ക് സുപ്രിംകോടതിയില്‍

  
backup
September 23, 2020 | 2:13 AM

%e0%b4%a1%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b9%e0%b4%bf-%e0%b4%b5%e0%b4%82%e0%b4%b6%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d
ന്യൂഡല്‍ഹി: ഫെബ്രുവരിയിലെ ഡല്‍ഹി വംശഹത്യയില്‍ ഫേസ്ബുക്കിന്റെ പങ്ക് സംബന്ധിച്ച് അന്വേഷണം നടത്തുന്ന ഡല്‍ഹി അസംബ്ലി സമിതിക്ക് മുന്‍പാകെ ബുധനാഴ്ച ഹാജരാകാനുള്ള നോട്ടിസിനെതിരേ ഫേസ്ബുക്ക് സുപ്രിം കോടതിയെ സമീപിച്ചു. 
ഈ മാസം 15ന് ഹാജരാകാന്‍ നേരത്തെ നോട്ടിസ് നല്‍കിയിരുന്നെങ്കിലും ഫേസ്ബുക്ക് അതിന് തയാറായിരുന്നില്ല. തുടര്‍ന്ന് ഡല്‍ഹി അസംബ്ലിയുടെ പീസ് ആന്റ് ഹാര്‍മണി സമിതി കഴിഞ്ഞ ദിവസം അന്ത്യശാസനം പുറപ്പെടുവിച്ചിരുന്നു. 
ഇതിനു പിന്നാലെ ഫേസ്ബുക്ക് ഇന്ത്യ വൈസ് പ്രസിഡന്റ് അജിത് മോഹന്‍ സുപ്രിം കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. കേസ് ഇന്ന് എസ്.കെ കൗള്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ഫേസ്ബുക്കിലെ ചില വര്‍ഗീയ പോസ്റ്റുകള്‍ ഡല്‍ഹി വംശഹത്യയ്ക്ക് കാരണമായെന്നും ഇത്തരം പോസ്റ്റുകള്‍ നയത്തിന് എതിരായിട്ടും ഫേസ്ബുക്ക് മന:പൂര്‍വം നീക്കം ചെയ്തില്ലെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് സമിതി അന്വേഷണം നടത്തുന്നത്. 
വിഷയം നിലവില്‍ ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സമിതി അന്വേഷിക്കുന്നതിനാല്‍ അസംബ്ലി സമിതിക്ക് മുന്‍പാകെ ഹാജരാകേണ്ടതില്ലെന്ന നിലപാടാണ് ഫേസ്ബുക്കിന്റെത്.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 'തെളിവില്ലാതെ' കുറ്റവിമുക്തരായവരെ തേടി ഇന്റലിജൻസ്; അഞ്ച് വർഷത്തിനിടയിലെ കേസുകളുടെ വിവരങ്ങൾ ശേഖരിക്കുന്നു

Kerala
  •  a month ago
No Image

ഗസ്സ വംശഹത്യയ്ക്ക് ഇന്ത്യയിൽനിന്ന് ഇരുമ്പ് കയറ്റുമതി ചെയ്യുന്നതായി റിപ്പോർട്ട്

International
  •  a month ago
No Image

തട്ടിക്കൊണ്ടുപോയ ആറു പേരെക്കുറിച്ച് വിവരമില്ല; നാഗാ സ്ത്രീകൾ പ്രക്ഷോഭത്തിൽ

National
  •  a month ago
No Image

പിണറായിക്ക് ഹസ്തദാനം നല്‍കി ടി.കെ ഗോവിന്ദന്‍; അഭിവാദ്യം ചെയ്ത് കുഞ്ഞിക്കൃഷ്ണന്‍; ഇരുവരും സഗൗരവം സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  a month ago
No Image

ഹിമാചൽ തദ്ദേശ തെരഞ്ഞെടുപ്പ്: 10,854 സ്ഥാനാർഥികൾക്ക് എതിരില്ല

National
  •  a month ago
No Image

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച; മുഖ്യപ്രതി പിടിയിലാകുന്നത് വൻ വിദ്യാഭ്യാസ സാമ്രാജ്യത്തിനുള്ള ഒരുക്കത്തിനിടെ

National
  •  a month ago
No Image

ദുബൈ ഗ്ലോബല്‍ വില്ലേജ് ഇനി 10 ദിവസം കൂടി മാത്രം; പെരുന്നാള്‍ ആഘോഷങ്ങള്‍ക്കും വന്‍ ഓഫറുകള്‍ക്കും അവസാന അവസരം

uae
  •  a month ago
No Image

ബ്രിക്‌സ് ഉച്ചകോടി: പുടിനും ഷി ജിൻപിങ്ങും ഇന്ത്യയിലെത്തും; ചൈനീസ് പ്രസിഡന്റ് എത്തുന്നത് ഏഴ് വർഷത്തിനു ശേഷം

International
  •  a month ago
No Image

ആര്‍.ടി.ഒ നേരിട്ട് സ്റ്റിയറിങ് പിടിച്ചു; എറണാകുളത്ത് സ്‌കൂള്‍ ബസ്സുകള്‍ക്ക് ഫിറ്റ്‌നസ് പരീക്ഷയില്‍ കൂട്ടത്തോല്‍വി, 60ല്‍ 16 എണ്ണം മാത്രം പാസ്സായി

Kerala
  •  a month ago
No Image

വിജയലഹരിയില്‍ പരിസരബോധം മറന്നു, ദിവസങ്ങളായി ഉറക്കം നഷ്ടപ്പെട്ടു; ആലിംഗനശ്രമ വിവാദത്തില്‍ ചെറിയാന്‍ ഫിലിപ്പ്

Kerala
  •  a month ago