HOME
DETAILS

അമ്മയെയും മകളെയും ആക്രമിച്ച സംഭവം; കേസെടുക്കാന്‍ നിര്‍ദേശം

  
backup
September 04, 2018 | 7:17 AM

%e0%b4%85%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%af%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%ae%e0%b4%95%e0%b4%b3%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%bf

തലശ്ശേരി: കാര്‍ തടഞ്ഞുനിര്‍ത്തി അമ്മയെയും മകളെയും ആക്രമിച്ച കേസില്‍ അഞ്ചുപേര്‍ക്കെതിരെ കേസെടുക്കാന്‍ ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശം.
മൂഴിക്കര സ്വദേശിനിയും കണ്ണൂര്‍ ഐ.ടി.ഐ വിദ്യാര്‍ഥിനിയുമായ അനശ്വര (21), മകള്‍ തേജസ്വിനി (രണ്ട്) എന്നിവരെയാണ് ഞായറാഴ്ച ഉച്ചയ്ക്കു മൂഴിക്കര ലിമിറ്റിനു സമീപത്തെ ഇടറോഡില്‍ കാറിലെത്തിയ അഞ്ചംഗ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി അക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പരാതിക്കാരായ മൂഴിക്കര അര്‍പ്പണയില്‍ അനശ്വര, ഭര്‍ത്താവ് രജീഷ് എന്നിവര്‍ നല്‍കിയ മൊഴി കൃത്യമായി രേഖപ്പെടുത്താതെ ദുര്‍ബലവകുപ്പ് ചേര്‍ത്താണു കേസ് രജിസ്റ്റര്‍ ചെയ്തതെന്നു ചൂണ്ടിക്കാട്ടി ഇരുവരും ജില്ലാ പൊലിസ് മേധാവിക്കു നല്‍കിയ പരാതിയെ തുടര്‍ന്നാണു കേസെടുക്കാന്‍ ന്യൂമാഹി എസ്.ഐക്കു നിര്‍ദേശം നല്‍കിയത്.
സ്ത്രീത്വത്തെ അപമാനിക്കല്‍, ബാലപീഡനം സഞ്ചാരസ്വാതന്ത്ര്യ നിഷേധം, വാഹനം അടിച്ചുതകര്‍ക്കല്‍ എന്നീ കുറ്റകൃത്യങ്ങള്‍ ചെയ്താലുള്ള ഐ.പി.സി വകുപ്പുകള്‍ ഉള്‍പ്പെടുത്തി വേണം കേസെടുക്കേണ്ടതെന്നും എസ്.പി നിര്‍ദേശിച്ചിട്ടുണ്ട്. അക്രമത്തില്‍ പങ്കാളിയായ റിജേഷ്, രവീഷ്, സായൂജ് എന്നിവര്‍ക്കു പുറമെ കണ്ടാല്‍ അറിയാവുന്ന രണ്ടുപേരെയും ഉള്‍പ്പെടുത്തിയാണു കേസെടുക്കുക. അക്രമത്തില്‍ കാറിന്റെ ചില്ലുകളും തകര്‍ന്നിരുന്നു. അനശ്വരയും മകളും സഹോദരന്‍ അശ്വന്തിന്റെ കൂടെ അമ്മ പുഷ്പജ നടത്തുന്ന ഡ്രൈവിങ്ങ് സ്‌കൂളിലേക്കു കാറില്‍ പോകവെ മറ്റൊരു കാറില്‍ എത്തിയ അഞ്ചംഗസംഘം കാര്‍ തടഞ്ഞുനിര്‍ത്തി കൈയേറ്റം ചെയ്‌തെന്നാണു പരാതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള പൊലിസിൽ വൻ സംഘടനാ അഴിച്ചുപണി; പൊലിസേഴ്‌സ് അസോസിയേഷൻ റദ്ദാക്കി, ഇനി രണ്ട് സംഘടനകൾ മാത്രം

Kerala
  •  6 hours ago
No Image

യുഎഇയിൽ കനത്ത ചൂടിനിടയിൽ ആശ്വാസമായി കിഴക്കൻ മേഖലകളിൽ മഴ; മസാഫിയിൽ ആലിപ്പഴ വർഷം

uae
  •  7 hours ago
No Image

കൈവിലങ്ങുമായി പൊലിസിനെ വെട്ടിച്ച് കടന്ന വധശ്രമക്കേസ് പ്രതി പിടിയിൽ; നാല് പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  7 hours ago
No Image

നഷ്ടപ്പെട്ട വസ്തുക്കൾ ഇനി വീടുകളിലെത്തും; പുതിയ സേവനവുമായി ദുബൈ പൊലിസ്

uae
  •  7 hours ago
No Image

ഡൽഹി ജന്തർ മന്തറിലെ സമരക്കാർക്കെതിരെ അധിക്ഷേപവും കൊലവിളിയും; ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസിനെതിരെ അന്വേഷണത്തിന് ഉത്തരവ്

Kerala
  •  7 hours ago
No Image

സിജെപി സമരത്തില്‍ നിലപാട് മാറ്റി മാധവ് സുരേഷ്; ബിജെപി ഭരിക്കുന്നിടങ്ങളില്‍ മാത്രം വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കുന്നത് ഇരട്ടത്താപ്പ് 

Kerala
  •  7 hours ago
No Image

യുഎഇയിൽ ഗാർഹിക തൊഴിലാളി ഏജൻസികൾക്കെതിരെ കർശന നടപടി; ആറ് മാസത്തിനിടെ 42 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

uae
  •  7 hours ago
No Image

ഗൾഫ് വ്യോമ മേഖലയിൽ ആശങ്ക തുടരുന്നു; വിമാന സർവീസുകൾ റദ്ദാക്കിയ തീരുമാനം നീട്ടി എമിറേറ്റ്‌സും എയർ അറേബ്യയും

uae
  •  7 hours ago
No Image

വെസ്റ്റ് ബാങ്കിലെ ഇസ്റാഈലി കുടിയേറ്റക്കാരുടെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  8 hours ago
No Image

സഊദിയിൽ എണ്ണ ശുദ്ധീകരണ ശാലകൾ ലക്ഷ്യമാക്കി വൻ ആക്രമണശ്രമങ്ങൾ: ഡ്രോണുകൾ എത്തിയത് ഇറാഖിൽ നിന്ന്

Saudi-arabia
  •  8 hours ago