HOME
DETAILS

സംസ്ഥാനത്ത് അപ്രഖ്യാപിത  വിമോചന സമരം: കോടിയേരി

  
backup
September 23, 2020 | 2:22 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%96%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%bf-2
 
തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് അപ്രഖ്യാപിത വിമോചന സമരമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയത്തിലും ജനാധിപത്യ ധ്വംസനങ്ങളിലും പ്രതിഷേധിച്ച്   സി.പി.എം തിരുവനന്തപുരം ജനറല്‍ പോസ്റ്റ് ഓഫിസിന് മുന്നില്‍ സംഘടിപ്പിച്ച  ധര്‍ണ ഉദ്ഘാടനം  ചെയ്യുകയായിരുന്നു അദ്ദേഹം. കോര്‍പറേറ്റുകളുടെ ഫണ്ട് വാങ്ങിയാണ് സര്‍ക്കാരിനെതിരേ സമരം നടത്തുന്നത്. ജനങ്ങളെ അണിനിരത്തി ഈ സമരത്തെ നേരിടും. എല്‍.ഡി.എഫ് സര്‍ക്കാരിന് തുടര്‍ഭരണം ഉണ്ടാകാതിരിക്കാന്‍ യു.ഡി.എഫ് ബി.ജെ.പിയുമായി വോട്ടുകച്ചവടത്തിന് പദ്ധതിയിടുകയാണ്. 
കര്‍ഷക ബില്ലിനെതിരേ പ്രതിഷേധിച്ച എം.പിമാരെ  സസ്‌പെന്‍ഡ് ചെയ്തത് പ്രതികാരനടപടിയാണ്. എതിര്‍ശബ്ദങ്ങളെ ഭയക്കുന്ന ഭീരുക്കളാണ് തങ്ങളെന്ന് മോദിയും കൂട്ടരും വീണ്ടും തെളിയിച്ചു. ബി.ജെ.പിയുടെ തെറ്റായ നയങ്ങളെ എതിര്‍ക്കുന്നത് ഇടതുപക്ഷം മാത്രമാണ്. കോര്‍പറേറ്റുകളെ സഹായിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. കാര്‍ഷിക മേഖല കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുകയാണ്. ഇതിനെതിരേ വന്‍ പ്രക്ഷോഭം ഉയര്‍ന്നുവരുമെന്നും കോടിയേരി പറഞ്ഞു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിപിഎം നേതാക്കള്‍ക്ക് തിരിച്ചറിവുണ്ടാകുന്നത് നല്ലകാര്യം; കെ.കെ രാഗേഷിനെ പിന്തുണച്ച് ബിജെപി എംപി  

Kerala
  •  6 days ago
No Image

സ്പീക്കര്‍ തെരഞ്ഞെടുപ്പ്; സഭയില്‍ വോട്ടെടുപ്പ് ആരംഭിച്ചു 

Kerala
  •  6 days ago
No Image

പിടിച്ചുനിൽക്കാൻ കനിവുകാത്ത് ജനകീയ ഹോട്ടലുകൾ; പ്രതീക്ഷ പുതിയ സർക്കാരിൽ

Kerala
  •  6 days ago
No Image

ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമം: പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ വീണ് യാത്രക്കാരന് ഗുരുതര പരിക്ക്, കാല്‍ അറ്റുപോയി

Kerala
  •  6 days ago
No Image

'മലയാളികള്‍ക്ക് ഇംഗ്ലീഷ് അറിയാമെങ്കിലും സംസാരിക്കാന്‍ മടി'; കേരളത്തിലെ ഭാഷാ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി കേസ് പഞ്ചാബിലേക്ക് മാറ്റി സുപ്രിംകോടതി

Kerala
  •  6 days ago
No Image

സുന്നി ആദർശ വിശദീകരണ ത്രൈമാസ കാംപയിന് തുടക്കം

organization
  •  6 days ago
No Image

കിഴക്കമ്പലം ഭൂമിപ്രശ്നം; കുടിയൊഴിപ്പിക്കൽ നാളെ പൂർത്തിയാക്കണമെന്ന് കോടതി; രാഷ്ട്രീയമായി മുതലെടുക്കാൻ സി.പി.എം

Kerala
  •  6 days ago
No Image

കെ-ടെറ്റ് ഫലം നീളുന്നു; ഉദ്യോഗാർഥികൾ ആശങ്കയിൽ

Kerala
  •  6 days ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കനത്ത മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യത

Kerala
  •  6 days ago
No Image

അബ്ദുൽ റഹീമിന്റെ മോചനം: നടപടികൾ പുരോഗമിക്കുന്നു

Kerala
  •  6 days ago