HOME
DETAILS
MAL
കൈയടിക്കാം, ഈ ദമ്പതികള്‍ക്കായി..
backup
September 04 2018 | 08:09 AM
പുതുക്കാട്: ആറു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹിതരായ ബധിര-മൂക ദമ്പതികള്‍ തങ്ങളുടെ വിവാഹ സദ്യക്കായി കരുതിവച്ച പണം മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നല്കി.
വരന്തരപ്പിള്ളി പഞ്ചായത്തില്‍ നന്ദിപുലത്ത് കൊല്ലിക്കര വീട്ടില്‍ ചന്ദ്രബോസിന്റെയും ജയയുടെയും മകന് അനൂപും തിരുവനന്തപുരം ശാസ്തവട്ടം കൃഷ്ണകൃപയില്‍ സൈജുവിന്റെയും ബിന്ദുവിന്റെയും മകള്‍ അശ്വതിയുമാണ് തങ്ങളുടെ കല്യാണം പ്രമാണിച്ച് അനൂപിന്റെ വീട്ടിലെ സദ്യക്കായി കരുതിയ 25,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. ഓഗസ്റ്റ് 18 ന് തിരുവനന്തപുരം തോന്നയ്ക്കല്‍ റഷജ് റോയല്‍ കണ്വന്ഷന് സെന്ററിലായിരുന്നു വിവാഹം. തുക ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ജെ ഡിക്സന് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."