പ്രവാസി ഭവന്‍ പദ്ധതി ഉദ്ഘാടനവും അവാര്‍ഡ്ദാനവും
പരപ്പനങ്ങാടി: പാലത്തിങ്ങല്‍ പ്രദേശത്തു നിന്നും വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ജിദ്ദ പാലത്തിങ്ങല്‍ ഏരിയ മുസ്‌ലിം വെല്‍ഫെയര്‍ കമ്മിറ്റി ഹരിതതീരം 2016 എന്ന പേരില്‍ സംഘടിപ്പിച്ച അവാര്‍ഡ്ദാന ചടങ്ങ് പാലത്തിങ്ങല്‍ എ.എം.യു.പി സ്‌കൂളില്‍ പി.കെ അബ്ദുറബ്ബ് എംഎല്‍.എ ഉദ്ഘാടനം ചെയ്തു. ജിദ്ദ കമ്മിറ്റി പ്രസിഡന്റ് താപ്പി അബ്ദുള്ളക്കുട്ടി ഹാജി ചടങ്ങില്‍ അധ്യക്ഷനായി. പ്രദേശത്തെ നിര്‍ധന കുടുംബങ്ങള്‍ക്ക് വീടുനിര്‍മാണത്തിന് സഹായിക്കുന്ന പ്രവാസി ഭവന്‍ പദ്ധതിയുടെ ഉദ്ഘാടനം അഡ്വ കെ.എന്‍.എ ഖാദര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ നടന്ന ചികിത്സാ ധനസഹായ വിതരണം നഗരസഭാധ്യക്ഷ വി.വി ജമീല ടീച്ചര്‍ നിര്‍വഹിച്ചു. തുടര്‍ന്നു നടന്ന പഠന ക്യാംപ് പി.സി കുട്ടിയുടെ അധ്യക്ഷതയില്‍ സംസ്ഥാന യൂത്ത്‌ലീഗ് പ്രസിഡന്റ് അഡ്വ പി.എം സാദിഖലി ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ രാഷ്ട്രീയം വര്‍ത്തമാന സാഹചര്യങ്ങളില്‍ എന്ന വിഷയത്തില്‍ ജില്ലാ പഞ്ചയത്തംഗം അഡ്വ പി.വി മനാഫ് അരീക്കോട് ക്ലാസെടുത്തു. കെ. നൂര്‍മുഹമ്മദ്, റഫീഖ് പതിനാറുങ്ങല്‍, എം.അബ്ദുല്‍ജബ്ബാര്‍, മനരിക്കല്‍ യൂസുഫ് ഹാജി, പി.വി ഹാഫിസ് മുഹമ്മദ്, സി.അബ്ദുറഹ്മാന്‍കുട്ടി. സി.ടി നാസര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."