ദേശീയപാത സ്ഥലമെടുപ്പ് നിര്‍ത്തിവയ്ക്കണം: ദേശീയപാത കര്‍മസമിതി
ചാവക്കാട്: ദേശീയപാത 45 മീറ്ററായി വികസിപ്പിക്കുന്നതിനുള്ള സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ണമായും നിര്‍ത്തിവയ്ക്കണമെന്ന് ദേശീയപാത കര്‍മസമിതി ഉത്തര മേഖലാ കമ്മിറ്റി അടിയന്തര യോഗം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയക്കെടുതിയാണ് രാജ്യം നേരിട്ടത്. നൂറു കണക്കിനാളുകള്‍ മരിക്കുകയും പതിനായിരങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുകയും ലക്ഷക്കണക്കിനാളുകള്‍ അഭയാര്‍ഥികളാവുകയും കോടികളുടെ നാശനഷ്ടവുമാണുണ്ടായിട്ടുള്ളത്. പതിനായിരങ്ങള്‍ ഇന്നും ക്യാംപുകളില്‍ കഴിയുമ്പോള്‍ സ്വസ്ഥമായി സ്വന്തം വീടുകളില്‍ അന്തിയുറങ്ങുന്നവരെ വികസനത്തിന്റെ പേരില്‍ കുടിയിറക്കാനുള്ള സര്‍ക്കാര്‍ നീക്കം അങ്ങേയറ്റം പൈശാചികവും മനുഷ്യത്വത്തത്തോടുള്ള ക്രൂരതയുമാണ്. പരിസ്ഥിതി സൗഹൃദ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെങ്കില്‍ പരിസ്ഥിതിതിയെയും മനുഷരെയും ദ്രോഹിക്കാത്ത വിധം 30 മീറ്ററില്‍ ദേശീയപാത വികസനം നടപ്പാക്കണമെന്ന് യോഗം പ്രമേയത്തിലൂടെ അറിയിച്ചു.
എടക്കഴിയൂര്‍ സിങ്കപ്പൂര്‍ മിനി ഹാളില്‍ ചേര്‍ന്ന യോഗം സംസ്ഥാന ചെയര്‍മാന്‍ ഇ.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വി. സിദ്ധീഖ് ഹാജി അധ്യക്ഷനായി. പ്രവാസി ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെ.കെ ഹംസകുട്ടി മുഖ്യപ്രഭാഷണം നടത്തി. സി. ഷറഫുദ്ദീന്‍ പ്രമേയം അവതരിപ്പിച്ചു. ഉസ്മാന്‍ അണ്ടത്തോട്, വാക്കയില്‍ രാധാകൃഷ്ണന്‍, അബ്ദുല്ല ഹാജി, പി.എം ഷംസു, കെ.വി മുഹമ്മദുണ്ണി, ടി.പി ഷംസു, കമറു തിരുവത്ര, അബ്ദു കോട്ടപ്പുറം, പി.കെ നൂറുദ്ദീന്‍ ഹാജി, വേലായുധന്‍ തിരുവത്ര, സഫിയ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."