വ്യോമനിരക്ക് ഓട്ടോറിക്ഷയേക്കാള്‍ കുറവെന്ന് കേന്ദ്രമന്ത്രി
ഗൊരഖ്പുര്‍: ഇന്നത്തെ കാലത്ത് വിമാന നിരക്ക് ഓട്ടോ റിക്ഷയേക്കാള്‍ കുറവാണെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ സഹമന്ത്രി ജയന്ത് സിന്‍ഹ. ഉത്തര്‍പ്രദേശിലെ ഗൊരഖ്പുര്‍ വിമാനത്താവളത്തില്‍ ആഭ്യന്തര ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അതെങ്ങനെയാണെന്ന് നിങ്ങള്‍ ചോദിച്ചേക്കാം. രണ്ടാളുകള്‍ ഓട്ടോ പിടിച്ച് ഒരു കിലോമീറ്റര്‍ പോയാല്‍ 10 നല്‍കണം. കിലോമീറ്ററിന് അഞ്ചു രൂപയാണ് അവര്‍ക്ക് ചെലവായത്. അതേസമയം, വിമാനത്തിന് കിലോമീറ്ററിന് നാലു രൂപ മാത്രമാണ് വരുന്നതെന്നും മന്ത്രി പറഞ്ഞു.
നരേന്ദ്ര മോദിയുടെ കീഴില്‍ വ്യോമയാന മേഖലയില്‍ വലിയ വികസനമുണ്ടായെന്നും മന്ത്രി പറഞ്ഞു. വിമാനമാര്‍ഗമുള്ള യാത്രക്കാര്‍ 2018 ഓടെ ഇരട്ടിയായെന്നും അദ്ദേഹം പറഞ്ഞു.
2013 വരെ ഏകദേശം ആറു കോടി പേരാണ് വിമാനത്തില്‍ യാത്ര ചെയ്തിരുന്നത്. പക്ഷെ, ഇന്ന് 12 കോടി ജനങ്ങള്‍ യാത്ര ചെയ്യാനായി വിമാനം ഉപയോഗിക്കുന്നു. നേരത്തെ, 75 വിമാനത്താവളങ്ങളാണ് രാജ്യത്തുണ്ടായിരുന്നത്. ഇപ്പോള്‍ 100 വിമാനത്താവളങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."