എളങ്കൂര്‍ 220 കെവി സബ് സ്റ്റേഷന്‍
ജില്ലയിലെ മൂന്നാമത്തെ 220 കെവി സബ്‌സ്റ്റേഷനാണിത്. രൂക്ഷമാവുന്ന വോള്‍ടേജ് ക്ഷാമം പരിഹരിക്കുന്നതിനൊപ്പം പ്രസരണ നഷ്ടം കുറക്കാനും പുതിയ സബ്‌സ്റ്റേഷനിലൂടെ സാധിക്കും. മറ്റു സബ്‌സ്റ്റേഷനുകളില്‍ നിന്നു വിഭിന്നമായി സാമ്പത്തിക ചെലവു കുറച്ചാണ് പദ്ധതി പ്രാവര്‍ത്തികമാക്കിയത്. തൃശൂരില്‍ നിന്നും അരീക്കോട് സബ്‌സ്‌റ്റേഷനിലേക്കുള്ള 220 കെവി വൈദ്യുതി ലൈന്‍ പോകുന്ന പാതയിലാണ് പുതിയ സ്റ്റേഷന്‍. ഇക്കാരണത്താല്‍ പ്രത്യേകമായി വൈദ്യുതി ലൈന്‍ വലിക്കേണ്ടതില്ല. ആറ് ഏക്കര്‍ സ്ഥലത്താണ് നിലയം ഒരുക്കിയത്.
വൈദ്യുതി പ്രസരണം തുടങ്ങിയതോടെ എളങ്കൂറില്‍നിന്ന് മലപ്പുറം, മഞ്ചേരി, നിലമ്പൂര്‍, എടക്കര തുടങ്ങി നാല് 110 കെവി സബ് സ്റ്റേഷനുകളില്‍ തടസമില്ലാതെ വൈദ്യുതി ലഭ്യമാകും. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് സ്ഥലം ഏറ്റെടുത്ത് പദ്ധതി ആരംഭിച്ചത്. ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയാക്കിയ ഈ സബ്‌സ്റ്റേഷന്റെ ആകെ ചെലവ് 36 കോടിരൂപയാണ്. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയാണ് സജീകരണങ്ങള്‍. വിദൂര നിയന്ത്രണം സാദ്ധ്യമാകും വിധം പൂര്‍ണ്ണമായും ഓട്ടോമേറ്റഡ് സിസ്റ്റമാണ് ഉപയോഗിച്ചത്.
100 എം.വി.എ ശേഷിയുള്ള രണ്ട് 220110 കെവി ട്രാന്‍സ്‌ഫോര്‍മറുകളും 12.5 എം.വി.എ ശേഷിയുള്ള രണ്ട് 11011 കെവി ട്രാന്‍സ്‌ഫോര്‍മറുകളുമാണ് ഇവിടെയുള്ളത്. മലപ്പുറം, മഞ്ചേരി, നിലമ്പൂര്‍, എടക്കര എന്നീ സബ്‌സ്റ്റേഷനുകളിലേക്കാണ് ഇവിടെനിന്നുള്ള110 കെവി ലൈനുകള്‍ എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."