HOME
DETAILS

ആംഗ്യഭാഷകള്‍ ജനകീയമാകട്ടെ

  
backup
September 24 2020 | 01:09 AM

sign-language


വിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്രവല്‍ക്കരണ കാലഘട്ടത്തിലെ മുന്നോട്ടുള്ള പ്രയാണത്തെ കുറിച്ചുള്ള തിരക്കുപിടിച്ച ചര്‍ച്ചകളിലാണ് ലോകം. ശാസ്ത്ര സാങ്കേതിക രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന വളര്‍ച്ച എങ്ങനെ, ഏതെല്ലാം വഴികളിലൂടെ കുട്ടികളിലേക്ക് എത്തിക്കാന്‍ കഴിയുമെന്നുള്ള ഗവേഷണ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. നമ്മുടെ കുട്ടികള്‍ ഏറ്റവും മികച്ച വിദ്യാഭ്യാസം നേടണമെന്ന് ആഗ്രഹിച്ച് പണവും അധ്വാനവും ചെലവഴിക്കപ്പെടുമ്പോഴും പാവപ്പെട്ടവന് വിദ്യാഭ്യാസം എങ്ങനെ സാധ്യമാകുന്നു എന്നതിനെ കുറിച്ച് വിസ്മരിക്കുകയാണ്. പ്രധാനമായും ബധിരരും മൂകരും ഭിന്നശേഷിക്കാരുമായ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ കേവലം സെമിനാറില്‍ ഒതുങ്ങിനില്‍ക്കുകയാണ് പതിവ്. ഇവരുടെ കാര്യത്തില്‍ കൃത്യമായ ആസൂത്രണങ്ങള്‍ നടപ്പാക്കുന്നതില്‍ സമൂഹം വിമുഖത കാണിക്കുന്നത് ദുഃഖകരമാണ്.
സെപ്റ്റംബര്‍ 21 മുതല്‍ 27 വരെ അന്താരാഷ്ട്ര ബധിരവാരം ആചരിക്കുകയാണ്. 1958ല്‍ ലോകത്തിലെ ബധിരരുടെ അന്താരാഷ്ട്ര സംഘടന (വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഡഫ്) യുടെ ആഭിമുഖ്യത്തില്‍ റോമില്‍നിന്ന് തുടങ്ങിവച്ച ഒരു ആശയമാണിത്. ഇത്തരം കുട്ടികളുടെ കാര്യത്തില്‍ സമൂഹം എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നതിനെ കുറിച്ച് ആത്മപരിശോധന നടത്തേണ്ട ദിവസങ്ങളാണിത്. ബധിരരായ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം ഫലത്തില്‍ നാമമാത്രമാണ്, വിദ്യാഭ്യാസത്തിന്റെ ലോക മാതൃകയ്ക്കു വേണ്ടി പലരും തിരയുന്ന കേരളത്തില്‍പോലും.


ഇവര്‍ക്ക് താങ്ങും തണലുമായി നില്‍ക്കാന്‍ നാം ബദ്ധശ്രദ്ധരാകേണ്ടതുണ്ട്. ഇത്തരം കുട്ടികളുമായി ഇടപഴകേണ്ട അധ്യാപകരും രക്ഷിതാക്കളും കുടുംബാംഗങ്ങളും ഇവര്‍ക്കായി തയാറാക്കിയ സൈന്‍ ലാംഗ്വേജ് അറിയുന്നവരാണെങ്കില്‍, ആ വീട്ടകങ്ങളില്‍ ദ്വിഭാഷാ പഠനം സാധ്യമാണെങ്കില്‍ ഇത്തരം വിദ്യാര്‍ഥികളുടെ പ്രയാസങ്ങള്‍ ഒരുപരിധി വരെ ഇല്ലാതാക്കാന്‍ കഴിയും. അവരെ ഒറ്റപ്പെടലിന്റെ നോവില്‍നിന്ന് രക്ഷപ്പെടുത്താനും ഇതുവഴി സാധിക്കും. അവരോട് സംസാരിക്കാനുള്ള ആംഗ്യഭാഷ സ്വായത്തമാക്കാനുള്ള പരിശ്രമം നടത്തുകയാണ് ആദ്യം ചെയ്യേണ്ടത്. നിലവിലുള്ള ആംഗ്യഭാഷകള്‍ പൊതുവായി സംയോജിപ്പിച്ച് പൊതു സൈന്‍ ലാംഗ്വേജ് രൂപപ്പെടുത്തിയെടുക്കാനുള്ള പരിശ്രമങ്ങള്‍ ഇപ്പോഴും വിജയിച്ചിട്ടില്ല. ഇത്തരം കുട്ടികള്‍ക്ക് ഇന്റര്‍പ്രട്ടേഷനു വേണ്ടണ്ടി ആളുകളെ വച്ചുകൊടുക്കാനുള്ള ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെണ്ടങ്കിലും നടത്തിപ്പ് കുറവാണ്. ചില ചാനലുകളില്‍ വാര്‍ത്ത വായിക്കുന്ന സമയത്ത് ഇവര്‍ക്കു മാത്രം വാര്‍ത്ത കേള്‍ക്കാന്‍ വേണ്ടി ചില സംവിധാനങ്ങള്‍ ഒരുക്കാറുണ്ട്. നമ്മുടെ രാജ്യത്ത് ഇവര്‍ക്കു വേണ്ടിയുള്ള നല്ലൊരു കരിക്കുലം പോലും ഉണ്ടായിരുന്നില്ല.


1991ല്‍ അന്നത്തെ മന്ത്രിസഭയില്‍ വച്ചാണ് ആദ്യമായി ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുള്ള സ്‌കൂളുകള്‍ക്ക് പൊതുപാഠ്യ പദ്ധതിക്ക് തുടക്കം കുറിക്കുന്ന 'കിരണം' എന്ന പ്രസിദ്ധീകരണം ഞങ്ങള്‍ കൊണ്ടുവന്നത്. പക്ഷേ, കാലം കുറേയായിട്ടും കരിക്കുലത്തിലും ഐ.എസ്.എല്‍ എന്ന പൊതുബോധന രീതിക്ക് ഉപകരിക്കുന്ന ആംഗ്യഭാഷാ പദ്ധതിയിലും കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ല. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ സാധ്യതകളും ഇവിടെ തേടേണ്ടതുണ്ട്. ഇവര്‍ക്കായി മനസൊരുമിച്ച് ആലോചിച്ചാല്‍ പുതിയ സംരംഭങ്ങളും സംവിധാനങ്ങളും നമുക്ക് പ്രാവര്‍ത്തികമാക്കാവുന്നതാണ്. അതിനായി മനസ് വികസിപ്പിച്ചെടുത്ത് ഗൗരവതരമായ ചിന്തകള്‍ പങ്കുവയ്ക്കാനുള്ള ശ്രമങ്ങളാകട്ടെ ഈ ബധിരവാരത്തില്‍ ഉണ്ടാകേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago
No Image

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കോട്ടയത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 months ago