HOME
DETAILS
MAL
ജെറ്റ് എയര്‍വേസിന്റെ ഓഹരികള്‍ വാങ്ങാന്‍ തയ്യാറായി എതിഹാദ്
backup
May 12 2019 | 09:05 AM
മുംബൈ/അബൂദബി: സാമ്പത്തിക പ്രതിസന്ധിമൂലം പ്രവര്‍ത്തനം നിലച്ച ജെറ്റ് എയര്‍വേസിന്റെ ഓഹരികള്‍ വാങ്ങാന്‍ തയ്യാറായി പ്രമുഖ എമിറാത്തി എയര്‍ലൈന്‍ സര്‍വീസായ എതിഹാദ് എയര്‍വെയ്സ്. ജെറ്റ് എയര്‍വെയ്സ് ഓഹരി ലേലത്തില്‍ പങ്കെടുക്കാന്‍ എതിഹാദ് എയര്‍വെയ്സ് അപേക്ഷ നല്കി. കടക്കെണി മൂലമാണ് ജെറ്റ് എയര്‍വെയ്സ് പ്രതിസന്ധിയിലായത്. വിമാനക്കമ്പനിക്ക് വായ്പ നല്കിയ ബാങ്കുകളാണ് ലേല നടപടികള്‍ക്കായി അപേക്ഷ ക്ഷണിച്ചത്.
ഉപാധികളോടെയാണ് ഓഹരി വാങ്ങുന്നതിന് എതിഹാദ് സന്നദ്ധത അറിയിച്ചത്. ജെറ്റിന്റെ മുഴുവന്‍ ഓഹരികളും വാങ്ങാന്‍ തയ്യാറല്ലെന്നും എതിഹാദ് വ്യക്തമാക്കി. നലവില്‍ ജെറ്റിന്റെ കുറച്ച് ഓഹരികള്‍ എതിഹാദിന്റെ പക്കലുണ്ട്. ചില ഉപാധികള്‍ മുന്നോട്ട് വച്ച് കുറച്ച് ഓഹരികള്‍ കൂടി വാങ്ങാനാണ് ലക്ഷ്യമിടുന്നതെന്ന് എതിഹാദ് വക്താവ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."