HOME
DETAILS
MAL
'മത്സ്യത്തില്‍ മായം കലര്‍ത്തുന്നതില്‍ നടപടിയെടുക്കണം'
backup
May 05 2017 | 21:05 PM
കോഴിക്കോട്: മത്സ്യത്തില്‍ മായം ചേര്‍ക്കുന്നതിനാല്‍ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് എസ്.ടി.യു. മത്സ്യകച്ചവടം നടത്തുന്ന തൊഴിലാളികളെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണമെന്നും മത്സ്യവിതരണതൊഴിലാളി ഫെഡറേഷന് എസ്.ടി.യു സംസ്ഥാന കമ്മിറ്റി ബന്ധപെട്ടവരോട് അഭ്യര്‍ഥിച്ചു.യോഗത്തില്‍ എസ്.ടി.യു മത്സ്യവിതരണതൊഴിലാളി ഫെഡറേഷന് സെക്രട്ടറി കെ.എം കോയ അധ്യക്ഷനായി.
കെ.പി അബൂബക്കര്‍ കരീം, എ. സൈതലവി, എ. സൈനുദ്ദീന്‍, വി.എച്ച് അഷ്റഫ്, ഷാഫി തിരുവന്തപുരം, നിസാര്‍ കൊല്ലം, എം.വി ഹമീദ് സംസാരിച്ചു. സാഹിര്‍ പാലക്കല്‍ സ്വാഗതവും എ. സക്കീര്‍ ഹുസൈന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."