ജലീലിന്റേത് വിവേകപൂര്‍ണമായ നടപടി; 'ഒളിച്ചുപോകലില്' കാനത്തെ തള്ളി മുഖ്യമന്ത്രി
തിരുവനന്തപുരം: കെ.ടി ജലീല്‍ ഇഡി ഓഫിസിലേക്ക് ഒളിച്ചുപോയത് വിവേകപൂര്‍ണമായ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനായിരുന്നു മന്ത്രിയുടെ ശ്രമമെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. മന്ത്രി സ്റ്റേറ്റ് കാറില്‍തന്നെ ചോദ്യം ചെയ്യലിന് പോകണമായിരുന്നുവെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ചോദ്യം ചെയ്യലിനായി ഒളിച്ചുപോകേണ്ട സാഹചര്യമില്ലെന്ന് കാനം പറഞ്ഞിരുന്നു. അതേസമയം, ഇടതുമുന്നണിയെ അടിക്കാനുള്ള വടിയല്ല സി.പി.ഐയെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ നിര്‍വാഹകസമിതിയില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചിട്ടില്ല. എല്‍.ഡി.എഫിനെ സംരക്ഷിക്കാനുള്ള രാഷ്ട്രീയചുമതല സി.പി.ഐ നിറവേറ്റും. ഇടതു നയത്തില്‍ നിന്നും സര്‍ക്കാര്‍ വ്യതിചലിച്ചപ്പോഴൊക്കെ സി.പിഐ തിരുത്തിയിട്ടുണ്ടെന്നും കാനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."