കൂത്തുപറമ്പ് സബ് ജയില്‍ ആറുമാസത്തിനകം: എ.ഡി.ജി.പി
കൂത്തുപറമ്പ്: കൂത്തുപറമ്പ് സബ് ജയില്‍ ആറു മാസത്തിനകം യാഥാര്‍ഥ്യമാക്കുമെന്ന് ജയില്‍ എ.ഡി.ജി.പി ആര്. ശ്രീലേഖ. ഇതിനായുള്ള നടപടികള്‍ എത്രയും പെട്ടെന്ന് പൂ
ര്ത്തിയാക്കുമെന്നും ഒരേസമയം അന്‍പതോളം തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുകയെന്നും ശ്രീലേഖ പറഞ്ഞു.
ഇന്നലെ ഉച്ചയോടെ കൂത്തുപറമ്പിലെ നിര്‍ദിഷ്ട സബ് ജയില്‍ കെട്ടിടം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എ.ഡി.ജി.പി. കൂത്തുപറമ്പ് ജയില്‍ യാഥാര്‍ഥ്യമാകുന്നതോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തിങ്ങിപ്പാര്‍ക്കുന്ന അവസ്ഥയ്ക്ക് പരിഹാരമാകുമെന്നും ആര്. ശ്രീലേഖ പറഞ്ഞു. സബ് ജയില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന കെട്ടിടവും സ്ഥലവും വിശദമായി പരിശോധിച്ച ശേഷം എ.ഡി.ജി.പി ജയില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ജയില്‍ ഡി.ഐ.ജി ശിവദാസ് കെ. തൈപ്പറമ്പില്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എസ്. അനില്‍കുമാര്‍, കൂത്തുപറമ്പ് സബ് ജയില്‍ സ്പെഷല്‍ ഓഫിസര്‍ കെ. വിനോദ് എന്നിവരും ജയില്‍ എ.ഡി.ജി.പിക്കൊപ്പമുണ്ടായിരുന്നു. കൂത്തുപറമ്പില്‍ സബ്ജയില്‍ സ്ഥാപിക്കാന്‍ നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. നേരത്തെ താലൂക്ക് ജയിലായും പിന്നീട് കൂത്തുപറമ്പ് പൊലിസ് സ്റ്റേഷനായും പ്രവര്‍ത്തിച്ച കെട്ടിടത്തിലാണ് സബ്ജയില്‍ തുടങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."