ജയില്‍ തുണിത്തരങ്ങള്‍ വിപണിയില്‍
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇനി തുണിത്തരങ്ങളും കരകൗശല വസ്തുക്കളും വിപണിയില്‍. ജയിലിലെ ആറു തടവുകാര്‍ നെയ്ത തുണിത്തരങ്ങളും തടവുകാരനായ മാസ്റ്റര്‍ ഷിബുവിന്റെ കരകൗശല വസ്തുക്കളുമാണു ഫ്രീഡം എക്സ്പീരിയന്‍സ് എന്ന പേരില്‍ ജയിലിനു മുന്നില്‍ ഒരുക്കിയ കടയിലൂടെ വില്പനയ്ക്കു വച്ചത്. ഫാഷന്‍ സിഡൈനിങില് വിദഗ്ധ പരിശീലനം നേടിയ തടവുകാരാണു ചുരിദാര്‍, കുര്‍ത്ത, മാക്സി, ഷര്‍ട്ട് എന്നിവ നിര്‍മിച്ചത്. അക്വേറിയവും കരകൗശല വസ്തുക്കളും ഷിബുവാണ് ഒരുക്കിയത്. ഫ്രീഡം എക്സ്പീരിയന്‍സ് കടയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കു തുണി വില്പന നടത്തി ജയില്‍ ഡി.ജി.പി ആര്. ശ്രീലേഖ ഉദ്ഘാടനം ചെയ്തു. ജയില്‍ ഡി.ഐ.ജി ശിവദാസ് കെ. തൈപ്പറമ്പില്‍, സൂപ്രണ്ട് അശോക് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
നേരത്തെ ജയിലില്‍ നിന്നു ചപ്പാത്തി, ബിരിയാണി, ചിപ്സ്, ലഡു എന്നിവയുടെ വില്പന കേന്ദ്രങ്ങളും അലങ്കാര മത്സ്യവില്പന കേന്ദ്രവും ബ്യൂട്ടി പാര്‍ലറും പ്രവര്‍ത്തനം തുടങ്ങിയിരുന്നു. തടവുകാര്‍ തയാറാക്കുന്ന പലഹാര വില്പനയ്ക്കായി വൈകാതെ ബേക്കറി പ്രവര്‍ത്തനം തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."