HOME
DETAILS
MAL
ടിപ്പര്‍ ലോറി വൈദ്യുതി തൂണിലിടിച്ച് തകര്‍ന്നു: ഡ്രൈവര്‍ രക്ഷപ്പെട്ടു
backup
September 05 2018 | 07:09 AM
പാപ്പിനിശ്ശേരി: അമിത വേഗതയില്‍ കുതിച്ചെത്തിയ ടിപ്പര്‍ ലോറി വൈദ്യുതി തൂണിലിടിച്ചു. ഇടിച്ച ലോറിയിലുണ്ടായിരുന്ന ഡ്രൈവര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
ലോറി വൈദ്യുതി തൂണോടൊപ്പം വീട്ടു മതിലിനു ഇടിച്ചതിനാലും തൂണ് മറിഞ്ഞ് വീഴാതിരുന്നതിനാലും വലിയ അപകടം ഒഴിവായി.
ഇന്നലെ ഉച്ചയോടെ പാപ്പിനിശ്ശേരി പുതിയ കാവിന് സമീപത്താണ് അപകടം നടന്നത്.
ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍ഭാഗം തകര്‍ന്നു. കെ.എസ്.ടി.പി റോഡില്‍ അടിക്കടി അപകടങ്ങള്‍ പെരുകിയിട്ടും ഒരു സ്ഥലത്തും അപകട സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പോലും അധികൃതര്‍ തയ്യാറാകുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."