ബിനീഷ് കോടിയേരിയ്ക്കെതിരെ ഇഡി നടപടി; സ്വത്തുക്കളുടെ ക്രയവിക്രയം വിലക്കി
കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയ്ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി. സ്വത്തുവകകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാനാവശ്യപ്പെട്ട് ബിനീഷിന് ഇഡി നോട്ടിസ് അയച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇഡി നോട്ടിസ് നല്‍കിയത്. ബിനീഷിന്റെ വസ്തുവകകള്‍ മുന്‍കൂര്‍ അനുമതിയില്ലാതെ കൈമാറരുതെന്ന് സംസ്ഥാന റജിസ്ട്രേഷന് വകുപ്പിനോടും ഇഡി ആവശ്യപ്പെട്ടു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഈ മാസം 9ന് ബിനീഷിനെ ഇഡി കൊച്ചി ഓഫിസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ലഹരിമരുന്ന് കേസില്‍ ബാംഗ്ലൂരില്‍ പിടിയിലായവര്‍ക്ക് സ്വര്‍ണക്കടത്തിന് ബിനീഷ് വഴി സഹായം നല്‍കിയിട്ടുണ്ടോ എന്നത് സംബന്ധിച്ചായിരുന്നു ചോദ്യം ചെയ്യല്‍.
ബംഗളുരു മയക്കുമരുന്ന് കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് അനൂപും ബിനീഷും തമ്മില്‍ അടുത്ത ബന്ധമുള്ളതായും ബിസിനസ് ബന്ധങ്ങളുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ാേ
സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ചു കൊണ്ടിരുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രതികളുടെ അനധികൃത സ്വത്തിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."