നാലാം തവണയും നൂറുമേനി വിജയവുമായി ഗവ. ഗേള്‍സ് സ്‌കൂള്‍
കുന്നംകുളം: പത്താതം തരം പരീക്ഷയില്‍ കുന്നംകുളത്തിന് മിന്നും വിജയം. നലാം തവണയും നൂറ് ശതമാനം വിജയം വരിച്ച് ഗവ. ഗേള്‍സ് സ്‌കൂള്‍ ചരിത്രം കുറിച്ചു. എം.ജി.ഡിക്കും, കോണ്‍കോഡിനും, ബഥനിക്കും നൂറ് ശതമാനം വിജയം. ബോയ്‌സ് സ്‌കൂളിന് 96 ശതമാനം.
കുന്നംകുളത്തെ പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള സര്‍ക്കാര്‍ സ്‌കൂള്‍ ഇത്തവണയും വിജയം കൈവിട്ടില്ല. പരീക്ഷ എഴുതിയ മുഴുവന്‍ പേരും വിജയിച്ചതോടെ നൂറ് ശതമാനം എന്ന വിജകൊയ്ത്ത് 4-ാം തവണയും നിലനിര്‍ത്താനായി. 53 കുട്ടികളായിരുന്നു ഇവിടെ പരീക്ഷ എഴുതിയത്. 58 കുട്ടികള്‍ പരീക്ഷ എഴുതിയ എം.ജി.ഡിയും മുഴുവന്‍ കുട്ടികള്‍ക്കും വിജയം നല്‍കി. ഏറെ പ്രതീക്ഷയുണ്ടായിരുന്ന ബോയ്‌സ് സ്‌കൂളില്‍ പരീക്ഷ എഴുതിയ 65 പേരില്‍ മൂന്ന് പേര്‍ക്ക് വിജയിക്കാനായില്ലെന്നതിനാല്‍ വിജയശതമാനം 96 ല്‍ ഒതുങ്ങി.
258 കുട്ടികള്‍ പരീക്ഷ എഴുതിയ ബഥനി സെന്റ് ജോര്‍ജ്ജ് ഇംഗ്ലീഷ് സ്‌കൂളും, 127 പേര്‍ പരീക്ഷ എഴുതിയ പന്നിത്തടം കോണ്‍കോഡും നൂറ് മേനി എന്ന പതിവു തെറ്റിച്ചില്ല. ബഥനിയില്‍ 28 പേര്‍ക്കും, കോണ്‍കോഡില്‍ 14 പേര്‍ക്കും മുഴുവന്‍ എ പ്ലസ്സ് നേടാനായി. പത്താം തരം പരീക്ഷക്കായി സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്കായി
പി.ടി.എ, ഷെയര്‍ ആന്റ് കെയര്‍ ഉള്‍പെടെയുള്ള സംഘടനകളുടെയും നേതൃത്വത്തില്‍ വ്യത്യസ്ഥങ്ങളായ പരിശീലന പരിപാടികളും, പഠന ക്ലാസുകളും സംഘടിപ്പിച്ചിരുന്നു. വിദ്യാഭ്യാസ മേഖലയില്‍ സജീവ ഇടപെടല്‍ നടത്തുന്ന നഗരവാസികള്‍ക്കും വിജയം ഇരട്ടി മധുരമായി.
മികച്ച വിജയം നേടിയ വിദ്യാര്‍ഥികളേയും, സ്‌കൂളുകളേയും, അധ്യാപകരേയും, പി.ടി.എ, പൂര്‍വ്വ വിദ്യാര്‍ഥി സംഘടനകള്‍, നഗരസഭ എന്നിവര്‍ പ്രത്യേകം അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."