പുരം അവര്‍ക്ക് ഹരമല്ല ആഹാരവഴി
തൃശൂര്‍: പൂരമെന്ന് കേട്ടാല്‍ മനസ്സില്‍ ആദ്യം ഓടിയെത്തുക ആനകളും, മേളവും, വെടിക്കെട്ടും, ആനച്ചമയങ്ങളും വര്‍ണ്ണക്കുടകളുമൊക്കെയാണ്. ഈ നിറമുള്ള കാഴ്ചകള്‍ക്കപ്പുറമാണ് ചിലര്‍ക്ക് തൃശൂര്‍ പൂരം. അവരുടെ മനസ്സില്‍ പൂരം ജീവനോപാധിയാണ്. പൂരക്കാഴ്ച്ചകള്‍ക്കിടയില്‍ ജീവിതം തേടിയെത്തിയവരാണ് തേക്കിന്‍കാട് മൈതാനിയില്‍ തിങ്ങിനിറഞ്ഞ വഴിവാണിഭക്കാര്‍. കളിപ്പാട്ടങ്ങള്‍, ബലൂണുകള്‍, അച്ചുകള്‍, ടാട്ടൂ, ഐസ്‌ക്രീമുകള്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ള കച്ചവടക്കാരാണ് പൂരത്തിനെത്തുന്നവരെ തേടി പൂര നഗരിയില്‍ എത്തിയിട്ടുള്ളത്. തമിഴ്‌നാട്, രാജസ്ഥാന്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണവര്‍. 3 ഡി പസ്സില്‍ എന്ന കളിക്കോപ്പായിരുന്നു തേക്കിന്‍കാട് മൈതാനിയിലെ ഇന്നലത്തെ താരം. കപ്പല്‍, വീടുകള്‍, കാറുകള്‍, എയര്‍ഫോണ്‍ എന്നിങ്ങനെ പലരീതിയിലും ഇത് നിര്‍മ്മിക്കാം. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ശ്രദ്ധ പിടിച്ചുവാങ്ങിയ ഒന്നായിരുന്നു മുഖംമൂടി. പല വര്‍ണ്ണങ്ങളുള്ള മുഖംമൂടി അണിഞ്ഞായിരുന്നു കുട്ടികളും മുതിര്‍ന്നവരും പൂരപ്പറമ്പില്‍ എത്തിയത്. പൂരത്തിന്റെ പതിവു കാഴ്ചയാണ് പലതരത്തിലുള്ള ബലൂണുകള്‍, ചോട്ടാബിം, സ്‌പൈഡര്‍മാന്‍, ടേഡിബിയര്‍, ആഗ്രി ബേര്‍ഡ്, മിക്കി മൗസ് എന്നിങ്ങനെ കരുന്നുകളെ കയ്യിലാക്കാനുള്ളതെല്ലാം കൊണ്ടായിരുന്നു കച്ചവടക്കാര്‍ എത്തിയത്. ഒരു കയ്യില്‍ ചോട്ടാബീമും, മറുകയ്യില്‍ ഐസ്‌ക്രീമും നുകര്‍ന്നാണ് കുട്ടിപ്പട്ടാളങ്ങള്‍ അച്ഛനമ്മമാരുടെ ഒപ്പം പൂരക്കാഴ്ച്ചകളില്‍ മതിമറന്നത്.സ്റ്റൈലന്‍ ഗ്ലാസും വെച്ച് കൊച്ചു മിടുക്കന്മാരും പൂരപ്പറമ്പില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ടായിരുന്നു. സെല്‍ഫി സ്റ്റിക്കുകള്‍ക്ക് ആവശ്യക്കാരേറെയായിരുന്നു. മുതിര്‍ന്നവരുടെ കൂടെ കൊച്ചുകുട്ടികളും കച്ചവടത്തിനായി എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."