തുടര്‍ച്ചയായ ആക്രമണം; ജമ്മു ആന്‍ഡ് കശ്മീര്‍ ബാങ്ക് പണമിടപാടുകള്‍ നിര്‍ത്തിവച്ചു
ശ്രീനഗര്‍: ബാങ്കുകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കശ്മീരില്‍ ജമ്മു ആന്‍ഡ് കശമീര്‍ ബാങ്കിന്റെ പണമിടപാടുകള്‍ നിര്‍ത്തിവച്ചു. ബാങ്കിന്റെ 40 ബ്രാഞ്ചുകളുടെ ഇടപാടുകളാണ് നിര്‍ത്തിവച്ചത്. പ്രധാനമായും പുല്‍വാമയിലെയും ഷോപിയാനിലെയും ബ്രാഞ്ചുകളിലെ ഇടപാടുകളാണ് നിര്‍ത്തിവച്ചത്. പൊലിസിന്റെ നിര്‍ദേപ്രകാരമാണ് ഈ നടപടിയെന്ന് ബാങ്കിന്റെ കമ്മ്യൂണിക്കേഷന്‍ തലവന്‍ സജ്ജാദ് ബസാസ് പറഞ്ഞു.
കഴിഞ്ഞ ആറു മാസത്തിനിടെ 13 ആക്രമണങ്ങളാണ് ബാങ്കുകള്‍ക്ക് നേരെയുണ്ടായിരിക്കുന്നത്. ഇതിലൂടെ 92 ലക്ഷം രൂപയാണ് ബാങ്കുള്‍ക്ക് നഷ്ടമായി. ഈ മാസം ആദ്യ നാലു ദിവസത്തിനുള്ളില്‍ നാല് ആക്രമണമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം ജമ്മു അന്‍ഡ് കശ്മീര്‍ ബാങ്കിന്റെ പണവുമായി പോയ വാനിനു നേരെ അക്രമമുണ്ടാവുകും പണം കവര്‍ന്നെടുക്കുകയും ചെയ്തു. ആക്രമണത്തില്‍ അഞ്ചു പൊലിസുകാരും രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."