കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ മരിച്ചു
കാഞ്ഞങ്ങാട്: കാറും മീന്‍ ലോറിയും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ മരിച്ചു. ചെറുപുഴ സ്വദേശിയാണ് മരിച്ചതെന്നാണ് സൂചന.ഇന്നു രാവിലെ 11.20 ഓടെയാണ് അപകടം. പിഞ്ചുകുഞ്ഞു ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര്‍ കാവിനടുത്ത് ദേശീയ പാതയിലാണ് അപകടം നടന്നത്.
കാറിനുള്ളില്‍ കുടുങ്ങിയ രണ്ടുപേരെ പുറത്തെടുത്തത് അരമണിക്കൂറിന് ശേഷമാണ്. ഫയര്‍ഫോഴ്‌സും പൊലിസും നാട്ടുകാരും ചേര്‍ന്നാണ് കാറിനുള്ളില്‍ കുടുങ്ങിയ രണ്ട് പേരെ പുറത്തെടുത്തത്.
കാഞ്ഞങ്ങാട് നിന്നും നീലേശ്വരം ഭാഗത്തേക്കു പോകുകയായിരുന്ന കെ എല്‍ 13 എസ് 7755 നമ്പര്‍ ആള്‍ട്ടോ കാറും നീലേശ്വരം ഭാഗത്തു നിന്നും കാഞ്ഞങ്ങാട് ഭാഗത്ത് വരികയായിരുന്ന മീന്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.
കാറില്‍ പിഞ്ചുകുഞ്ഞു ഉള്‍പ്പെടെ ആറു പേരാണുണ്ടായിരുന്നത്. മൂന്ന് സ്ത്രീകളും പിഞ്ചു കുഞ്ഞും പിന്‍ സീറ്റിലായിരുന്നു. ഡ്രൈവറും മറ്റൊരു പുരുഷനുമാണ് മുന്‍ സീറ്റിലുണ്ടായിരുന്നത്. ഇവരാണ് കാറിനകത്ത് കുടുങ്ങിയത്്.
പരിക്കേറ്റ കുഞ്ഞിനേയും മൂന്ന് സ്ത്രീകളേയും ആദ്യം തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് കാര്‍ വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിയ ഡ്രൈവറേയും മറ്റൊരു പുരുഷനെയും രക്ഷപ്പെടുത്തിയത്. മരിച്ച ഡ്രൈവറുടേയോ പരിക്കേറ്റവരുടേയോ പേരു വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."