എസ്.പി.ബിയുടെ വിയോഗം; പ്രവാസലോകത്തും അനുശോചന പ്രവാഹം
മനാമ: കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിൻറ വേർപാടിൽ പ്രവാസലോകത്തും അനുശോചന പ്രവാഹം.
രണ്ടുവർഷം മുമ്പ് എസ്.പി.ബിയെ ബഹ്റൈനിലെത്തിക്കാന്‍ സാധിച്ച സന്തോഷത്തിലാണ് ബഹ്റൈനിലെ 'ഫ്രൻഡ്സ് ഒാഫ് ബഹ്റൈൻ' കൂട്ടായ്മ പ്രവര്‍ത്തകര്‍. ആരാധകർക്ക് എന്നും ഒാർമിക്കാവുന്ന സുന്ദര നിമിഷങ്ങളാണ് അദ്ധേഹം തന്‍രെ ബഹ്റൈന്‍ സന്ദര്‍ശനത്തില്‍ നല്‍കിയതെന്ന് സംഘാടകര്‍ സുപ്രഭാതത്തെ അറിയിച്ചു.
സംഘടന പ്രഖ്യാപിച്ച ഇന്ത്യൻ െഎക്കൺ അവാർഡ് ഏറ്റുവാങ്ങാനാണ് 2018 മേയ് മൂന്നിന് എസ്.പി.ബി ആദ്യമായും അവസാനമായും ബഹ്റൈനിലെത്തിയത്. വിനയത്തോടെയുള്ള അദ്ദേഹത്തിെൻറ ഇടപെടലുകൾ വിസ്മയിപ്പിക്കുന്നതായിരുന്നുവെന്ന് ചെയർമാൻ എഫ്.എം. ഫൈസൽ അനുസ്മരിച്ചു.
പ്രശസ്തിയിൽ നിൽക്കുേമ്പാഴും വിനയം കാത്തുസൂക്ഷിക്കുന്നവർക്കാണ് ഫ്രൻഡ്സ് ഒാഫ് ബഹ്റൈൻ അവാർഡ് സമ്മാനിക്കുന്നത്.
പരിപാടിക്കെത്തിയ എസ്.പി.ബി രണ്ടു ദിവസമാണ് ബഹ്റൈനിലുണ്ടായിരുന്നത്. ഇൗ സമയംകൊണ്ട് ഒേട്ടറെ പേരുമായി ബന്ധം സ്ഥാപിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. പരിപാടിക്ക് ക്ഷണിക്കുേമ്പാൾ അദ്ദേഹം വരുമോയെന്ന് സംശയമുണ്ടായിരുന്നു. എന്നാൽ, ഒരു എതിർപ്പുമില്ലാതെയാണ് സമ്മതിച്ചതെന്ന് എഫ്.എം. ഫൈസൽ അറിയിച്ചു. പാർക്ക് റെജിസ് ഹോട്ടലിലായിരുന്നു താമസം. ഭക്ഷണ നിയന്ത്രണമുണ്ടായിരുന്നതിനാൽ ചോറും തൈരും മാത്രമാണദ്ദേഹം തിരഞ്ഞെടുത്തതെന്നും സംഘാടകര്‍ ഓര്‍ക്കുന്നു.
അവാർഡ് ഏറ്റുവാങ്ങിയ വേദിയിൽ ആരാധകർക്കായി നാലു ഗാനങ്ങൾ ആലപിക്കാനും അദ്ധേഹം തയാറായി. വേദിയിൽ നൃത്തം ചെയ്ത കുട്ടികളെ അഭിനന്ദിക്കാനും അവർക്കൊപ്പം ഫോട്ടായെടുക്കാനും അദ്ദേഹം മറന്നില്ല. അവാർഡ് തുക തെൻറ ഫാൻസിെൻറ പേരിലുള്ള ചാരിറ്റി പ്രവർത്തനത്തിന് കൊടുക്കാനാണ് എസ്.പി.ബി നിർദേശിച്ചത്. - സംഘാടകര്‍ അറിയിച്ചു.
കെ.എം.സി.സി ബഹ്‌റൈന്‍
മനാമ: എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗത്തില്‍ കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. എസ്.പി.ബി പകരം വയ്ക്കാനില്ലാത്ത സംഗീതജ്ഞനാണെന്നും അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിനും സംഗീത ലോകത്തിനും തീരാനഷ്ടമാണെന്നും കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ എന്നിവര്‍ പറഞ്ഞു. ആസ്വാദകര്‍ക്കും ലോകത്തിനും ഒരുപാട് നല്ല ഗാനങ്ങള്‍ സമ്മാനിച്ചാണ് അദ്ദേഹം ഓര്‍മ്മയായത്. സംഗീതപാരമ്പര്യമൊന്നുമില്ലാതെ സംഗീത ലോകത്തെത്തിയ എസ്.പി.ബി തന്റെ സുന്ദരശബ്ദത്തിലൂടെ ആസ്വാദക ലോകത്തേക്ക് പരന്നൊഴുകുകയായിരുന്നു. തന്റെ ജീവിതകാലം മുഴുവന്‍ സംഗീതത്തിനായി ഉഴിഞ്ഞുവച്ച എസ്.പി.ബിയുടെ മാധുര്യശബ്ദം കലാലോകത്ത് എന്നും പ്രതിഫലിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
പീപ്ൾസ് ഫോറം ബഹ്റൈൻ
സ്വരമാധുര്യം കൊണ്ടും ആലാപന വൈഭവം കൊണ്ടും സംഗീതപ്രേമികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം പിടിച്ച പ്രിയ ഗായകെൻറ വിയോഗം സംഗീതലോകവും സംഗീത പ്രേമികളും ഞെട്ടലോടെയാണ് അറിഞ്ഞത്. പകരം വെക്കാനില്ലാത്ത പ്രഗത്ഭനായ പ്രതിഭയെയാണ് നഷ്ടമായിരിക്കുന്നതെന്നും ആത്മാവിെൻറ നിത്യശാന്തിക്കായി പ്രാർഥിക്കുന്നുവെന്നും അനുശോചനക്കുറിപ്പിൽ ഭാരവാഹികൾ അറിയിച്ചു.
ഫ്രൻഡ്സ് കലാസാഹിത്യവേദി
ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ കലാസാഹിത്യ വിഭാഗം അനുശോചനം രേഖപ്പെടുത്തി. ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാതെ ഇന്ത്യൻ ചലച്ചിത്രരംഗത്തെ വിഖ്യാത ഗായകരിൽ ഒരാളാവാൻ കഴിഞ്ഞത് അദ്ദേഹത്തിെൻറ പ്രത്യേകതയാണ്.നാൽപതിനായിരത്തിലധികം പാട്ടുകൾ പാടി റെക്കോഡിട്ട അദ്ദേഹത്തിന് മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം ആറു തവണ കിട്ടി. ഭാഷയുടെ അതിരുകൾ ഭേദിച്ച് സ്വരവീണമീട്ടിയ ഗാന ഗന്ധർവനായിരുന്നുവെന്ന് അനുശോചനക്കുറിപ്പിൽ അനുസ്മരിച്ചു. അദ്ദേഹത്തിെൻറ കുടുംബത്തിനും ബന്ധുക്കൾക്കും വേർപാട് താങ്ങാൻ കരുത്ത് ലഭിക്കട്ടെയെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.
കൂടാതെ, ബഹ്റൈനിലെ സിറോ മലബാർ സൊസൈറ്റി, ഐമാക് കൊച്ചിൻ കലാഭവൻ, വീ കെയർ ഫൗണ്ടേഷൻ ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) കമ്യൂണിറ്റി ഹെൽപ് ലൈൻ, യുനൈറ്റഡ് പേരൻറ്സ് പാനല്‍ (യു.പി.പി) ബഹ്‌റൈൻ ഇന്ത്യ എജുക്കേഷനൽ ആൻഡ് കൾചർ ഫോറം, ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട് എന്നിവരും അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."