കൊല്‍ക്കത്തയിലെ അമിത്ഷായുടെ റാലിക്കിടെ സംഘര്‍ഷം; പിന്നില്‍ ഡല്‍ഹിയില്‍ നിന്നെത്തിയ ഗുണ്ടകളെന്ന് മമത
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലി സംഘര്‍ഷത്തില്‍ കലാശിച്ചു. അമിത് ഷാ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹം കൊല്‍ക്കത്ത യൂനിവേഴ്‌സിറ്റിയുടെ മുന്‍പിലൂടെ കടന്നുപോവുന്നതിനിടെയാണ് സംഭവം. ഈ സമയം യൂനിവേഴ്‌സിറ്റി ഗേറ്റിനു മുമ്പില്‍ തടിച്ചുകൂടിയ തൃണമൂല്‍ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ ചൗക്കീദാര്‍ ചോര്‍ഹേ, ഗോ ബാക്ക് അമിത്ഷാ തുടങ്ങിയ മുദ്രാവാക്യങ്ങളും വിളിക്കുകയായിരുന്നു. തൃണമൂല്‍ വിദ്യാര്‍ഥികള്‍ക്കു നേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതോടെയാണ് സംഘര്‍ഷം ഉണ്ടായത്. വിദ്യാര്‍ഥികള്‍ തിരിച്ചും കല്ലേറുനടത്തി. ഇതിനിടെ ചില വിദ്യാര്‍ഥികള്‍ കാംപസ് ഗേറ്റിനു സമീപത്തേക്ക് ഇരച്ചെത്തി. അവിടെയുണ്ടായിരുന്ന വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. അക്രമാസക്തരായ ബി.ജെ.പി- തൃണമൂല്‍ പ്രവര്‍ത്തകര്‍ക്ക് മധ്യേ പൊലിസ് വലയംചെയ്തു നിന്നത് ഇരുപാര്‍ട്ടിക്കാരും തമ്മില്‍ കൂടുതല്‍ സംഘര്‍ഷമുണ്ടായില്ല.
ബി.ജെ.പി പ്രവര്‍ത്തകരെ പിരിച്ചുവിടാനായി പൊലിസ് ലാത്തിവീശി. കാവി വസ്ത്രങ്ങള്‍ ധരിച്ചവര്‍ പൊലിസിനു നേരെ കല്ലെറിയുന്ന ദൃശ്യങ്ങള്‍ ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടു. സാമൂഹിക പരിഷ്‌കര്‍ത്താവും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറുടെ പ്രതിമ ബി.ജെ.പി പ്രവര്‍ത്തകര്‍ തകര്‍ത്തതായി എ.എന്‍.ഐ റിപ്പോര്‍ട്ട്‌ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഏതാനുംപേരെ അറസ്റ്റ്‌ചെയ്തതായി പൊലിസ് അറിയിച്ചു.
സംഭവത്തെ അപലപിച്ച മുഖ്യമന്ത്രി മമതാ ബാനര്‍ജി, വിദ്യാഭ്യാസമന്ത്രിയുമായി സംസാരിച്ചെന്നും ഡല്‍ഹിയിലെ ഗുണ്ടകള്‍ എന്താണ് അവിടെ ചെയ്തതെന്നു പരിശോധിക്കാന്‍ ആവശ്യപ്പെട്ടതായും പറഞ്ഞു. ഡല്‍ഹിയില്‍ നിന്നുവന്ന ചിലഗുണ്ടകള്‍ ആക്രമണമഴിച്ചുവിട്ട വിവരം അറിഞ്ഞു. അത്തരക്കാര്‍ക്ക് കടുത്ത ശിക്ഷനല്‍കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞദിവസം അമിത്ഷായുടെ റാലികളിലൊന്നിന് പൊലിസ് അനുമതി നിഷേധിച്ചിരുന്നു.
#WATCH: Visuals after clashes broke out at BJP President Amit Shah's roadshow in Kolkata. #WestBengal pic.twitter.com/laSeN2mGzn
— ANI (@ANI) May 14, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."