തുര്‍ക്കിയില്‍ 30 ദിവസം വരെ അനധികൃത തടവിന് അനുമതി
അങ്കാറ: പട്ടാള അട്ടിമറി പരാജയപ്പെട്ട തുര്‍ക്കിയില്‍ കുറ്റംചുമത്താതെ 30 ദിവസംവരെ ആളുകളെ തടവില്‍ വയ്ക്കാമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന്. മൂന്നുമാസത്തെ അടിയന്തരാവസ്ഥയുടെ ഭാഗമായാണ് പുതിയ നിയമം. രാജ്യദ്രോഹക്കേസില്‍ സംശയം തോന്നുന്നവരെയാണ് ഇത്തരത്തില്‍ 30 ദിവസം കുറ്റംചുമത്താതെ തടവില്വയ്ക്കുന്നത്. ഇക്കാര്യം സര്‍ക്കാര്‍ പ്രസ്്താവനയിലൂടെയാണ് അറിയിച്ചത്. തുര്‍ക്കിയില്‍ 1000 സ്വകാര്യ സ്കൂളുകള്‍ അടച്ചുപൂട്ടാനും 1,200 സംഘടനകളെ നിരോധിച്ചും സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.
അതേസമയം, പട്ടാള അട്ടിമറിയുമായി പങ്കുണ്ടെന്ന് തുര്‍ക്കി ആരോപിക്കുന്ന യു.എസിലുള്ള പണ്ഡിതന് ഫത്ത്ഹുല്ല ഗുലേനെ വിട്ടുകിട്ടാന്‍ തുര്‍ക്കി അമേരിക്കയ്ക്കുമുന്നില്‍ സമ്മര്‍ദത്തിനു ഒരുങ്ങുകയാണ്. അട്ടിമറിയില്‍ പങ്കുണ്ടെന്നാരോപിച്ച് 60,000 സര്‍ക്കാര്‍ ജീവനക്കാരെയാണ് തുര്‍ക്കി സസ്പെന്‍ഡ് ചെയ്തത്. വിദ്യാഭ്യാസ മന്ത്രാലയത്തിലാണ് കൂടുതല്‍ നടപടി. രാജ്യത്തെ 19 ട്രേഡ് യൂനിയനുകളും 15 സര്‍വകലാശാലകളും 35 മെഡിക്കല്‍ സ്ഥാപനങ്ങളും അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, നേരത്തെ കസ്റ്റഡിയിലെടുത്ത സൈനികരില്‍ 1,200 പേരെ വിട്ടയച്ചതായി അങ്കാറ ചീഫ് പ്രോസിക്യൂട്ടര്‍ ഹാറൂണ്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."