മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചാംപ്യന്‍സ് ലീഗില്‍ വിലക്ക് വന്നേക്കും
ലണ്ട@ന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നിലനിര്‍ത്തിയ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചാംപ്യന്‍സ് ലീഗില്‍ വിലക്ക് വന്നേക്കും. അടുത്ത സീസണില്‍ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ കളിക്കാന്‍ സിറ്റിക്ക് കഴിഞ്ഞേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. വിലക്ക് ലഭിക്കാതിരിക്കനുള്ള കാരണം കാണിക്കാന്‍ നോട്ടിസ് നല്‍കിയിട്ടും ക്ലബ് പ്രതികരിക്കാതിരുന്നതോടെ കടുത്ത അച്ചടക്ക നടപടിക്കാണ് യൂറോപ്യന്‍ ഫുട്‌ബോള്‍ യൂനിയന്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്. സാമ്പത്തിക അച്ചടക്കം ലംഘിച്ച സിറ്റിക്കെതിരേ നടപടിയെടുക്കണമെന്ന് യൂറോപ്യന്‍ ഫുട്‌ബോള്‍ ഫൈനാഷ്യല്‍ റെഗുലേറ്റര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തതാണ് പുതിയ സംഭവം.
ജര്‍മന്‍ മാഗസിനായ ദെര്‍ സ്‌പൈജെലിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് യുവേഫയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും സിറ്റിക്കെതിരേ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തില്‍ സിറ്റി സാമ്പത്തിക നിയമങ്ങള്‍ ലംഘിച്ചതായി ക@െണ്ടത്തുകയും ചെയ്തു.
ഇതിനെ തുടര്‍ന്ന് സിറ്റിക്ക് ഏറ്റവും കുറഞ്ഞത് ഒരു സീസണില്‍ വിലക്ക് നല്‍കണമെന്നാണ് കമ്മിറ്റിയുടെ ശുപാര്‍ശ. സംഭവത്തില്‍ സിറ്റി അന്വേഷണവുമായി സഹകരിച്ചില്ലെന്നും റിപ്പോര്‍ട്ടു@ണ്ട്. പലവട്ടം നോട്ടിസ് നല്‍കിയിട്ടും ക്ലബ് ഉടമ ഷേക്ക് മന്‍സൂര്‍ പ്രതികരിക്കാത്തത് ഗുരുതരമായ അച്ചടക്ക ലംഘനമായാണ് ഫുട്‌ബോള്‍ യൂനിയന്‍ വിലയിരുത്തിയിട്ടുള്ളത്. അതേസമയം, സിറ്റി ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്തു.
അടുത്തദിവസം തന്നെ സൂറിച്ചില്‍ നടക്കാനിരിക്കുന്ന യുവേഫയുടെ യോഗം സിറ്റിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.
ഈ സീസണിലോ അടുത്ത സീസണിലോ വിലക്ക് വരാനാണ് സാധ്യത. ഈ സീസണിലാണെങ്കില്‍ തീരുമാനം ഉടന്‍ പ്രഖ്യാപിക്കും. വിലക്ക് പ്രഖ്യാപിച്ചാല്‍ ആര്‍ബിട്രേഷന്‍ കോര്‍ട്ടില്‍ അപ്പീല്‍ നല്‍കാന്‍ സിറ്റിക്ക് കഴിയും. ഫിഫ അറിയാതെ അണ്ടര്‍ 18 താരങ്ങളെ ടീമിലെത്തിച്ചെന്ന ഗുരുതര പിഴവും സിറ്റി വരുത്തിയതായി കണ്ടെത്തിയിരുന്നു. ഇതും നടപടിക്ക് കാരണമാകും. ട്രാന്‍സ്ഫര്‍ തുക ചെലവഴിക്കുന്നതില്‍ യുവേഫയുടെയും ഫിഫയുടെയും നിയമങ്ങള്‍ സിറ്റി പാലിച്ചില്ല എന്നതാണ് പ്രധാന കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."