റിസര്‍വ് ബാങ്കില്‍ 182 ഓഫിസര്‍; ബിരുദക്കാര്‍ക്ക് അപേക്ഷിക്കാം
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഓഫിസര്‍ ഗ്രേഡ് ബി തസ്തികയിലെ 182 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍ (77), ഒ.ബി.സി (52), എസ്.സി (26), എസ്.ടി (08) എന്നിങ്ങനെയാണ് ഒഴിവുകള്‍. 60 ശതമാനം മാര്‍ക്കോടെ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്ലസ്ടുവിനും 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.
21നും 30നുമിടയില്‍ പ്രായമുള്ളവരാണ് അപേക്ഷിക്കേണ്ടത്. 1986 ഫെബ്രുവരി രണ്ടിനും 1995 ജൂലൈ ഒന്നിനുമിടയില്‍ ജനിച്ചവരാകണം. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന ഓണ്‍ലൈന്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഒന്നാംഘട്ടം സെപ്റ്റംബര്‍ നാലിനു നടക്കും. 200 മാര്‍ക്കിന്റെ ഒബ്ജക്റ്റീവ് ചോദ്യങ്ങളാണുണ്ടാകുക. കേരളത്തില്‍ കണ്ണൂര്‍, കാസര്‍കോട്, കൊച്ചി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളില്‍ പരീക്ഷ നടക്കും.
ഒന്നാംഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കേ രണ്ടാംഘട്ട പരീക്ഷ എഴുതാനാകൂ. ഇക്കണോമിക്‌സ് ആന്‍ഡ് സോഷ്യല്‍ സ്റ്റഡീസ്, ഫിനാന്‍സ് ആന്‍ഡ് മാനേജ്‌മെന്റ് എന്നിവയില്‍ ഒബ്ജക്റ്റീവ് ചോദ്യങ്ങളും ഇംഗ്ലീഷില്‍ വിവരണ രീതിയിലുള്ള ചോദ്യങ്ങളുമായിരിക്കും. 300 മാര്‍ക്കിലാണ് രണ്ടാംഘട്ട പരീക്ഷ. ഇതു തിരുവനന്തപുരത്താണ് നടക്കുക.
അപേക്ഷാ ഫീസ്:
ജനറല്‍, ഒ.ബി.സി വിഭാഗക്കാര്‍ക്ക് 850 രൂപ, പട്ടിക വിഭാഗത്തിലുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 100 രൂപ.
ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴിയോ ഫീസടയ്ക്കാം.
www.rbi.org.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
ഇക്കണോമിക്‌സ് ആന്‍ഡ് പോളിസി റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റില്‍ 11, സ്റ്റാറ്റിറ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ എട്ട് എന്നിങ്ങനെ ഒഴിവുകളുണ്ട്. ഇക്കണോമിക്‌സില്‍ 55 ശതമാനം മാര്‍ക്കോടെ (എല്ലാ സെമസ്റ്ററുകളിലും) ബിരുദാനന്തര ബിരുദമാണ് ഇക്കണോമിക് ആന്‍ഡ് പോളിസി റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ഒഴിവിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത. ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ഇക്കണോമിക്‌സില്‍ ഡോക്ടറേറ്റുമുള്ളവര്‍ക്കും അപേക്ഷിക്കാം.
ഖരക്പൂര്‍ ഐ.ഐ.ടിയില്‍നിന്നു മാത്തമാറ്റിക്‌സ്, മാത്തമാറ്റിക്കല്‍ സ്റ്റാറ്റിറ്റിക്‌സ്, മാത്തമാറ്റിക്കല്‍ ഇക്കണോമിക്‌സ്, ഇക്കണോമെട്രിക്‌സ്, സ്റ്റാറ്റിറ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മാറ്റിക്‌സ് ബിരുദാനന്തര ബിരുദമോ 55 ശതമാനം മാര്‍ക്കോടെ മാത്തമാറ്റിക്‌സ് ബിരുദാനന്തര ബിരുദവും സ്റ്റാറ്റിറ്റിക്‌സില്‍ ഡിപ്ലോമയോ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു സ്റ്റാറ്റിറ്റിക്‌സ് ബിരുദാനന്തര ബിരുദമോ മുംബൈ ഐ.ഐ.ടിയില്‍നിന്ന് അപ്ലൈയ്ഡ് സ്റ്റാറ്റിറ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മാറ്റിക്‌സില്‍ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് സ്റ്റാറ്റിറ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിലേക്കും അപേക്ഷിക്കാം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 27,28 തിയതികളിലാണ് പരീക്ഷ. തിരുവനന്തപുരം പരീക്ഷാ കേന്ദ്രമാണ്.
അപേക്ഷാ ഫീസ് ജനറല്‍, ഒ.ബി.സി വിഭാഗത്തിലുള്ളവര്‍ക്ക് 600 രൂപ, പട്ടിക വിഭാഗത്തിലുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 100 രൂപ.
അപേക്ഷിക്കാവുന്ന അവസാന തിയതി: ഓഗസ്റ്റ് 09
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."