HOME
DETAILS

പൊതുമേഖല തലപ്പത്ത് അഴിച്ചുപണി

  
backup
September 05 2018 | 18:09 PM

pothu-meghalathalappath-azhichupani

തൊടുപുഴ: വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ അഴിച്ചുപണി തുടങ്ങി. 

പൊതുമേഖലാ സ്ഥാപനങ്ങളുടെ മോണിറ്ററിങ് ചുമതലയുള്ള പബ്ലിക്ക് സെക്ടര്‍ റീസ്ട്രക്ച്ചറിങ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ് (റിയാബ്) ചെയര്‍മാന്‍ ഡോ. എം.പി സുകുമാരന്‍ നായരെ നീക്കി. എന്‍.ശശിധരന്‍ നായരെ നിയമിച്ചു.
സി.പി.എം. നേതാവ് എളമരം കരീം വ്യവസായ മന്ത്രി സ്ഥാനം വഹിച്ചപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ശശിധരന്‍ നായര്‍. റിയാബ് സെക്രട്ടറി സുരേഷിനെ മാറ്റി കെ.ജി.വിജയകുമാരന്‍ നായരേയും, മലബാര്‍ സിമന്റ്‌സ് എം.ഡി യായി എം. മുരളീധരന്‍, കാഷ്യു ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എം.ഡി യായി രാജേഷ് രാമകൃഷ്ണന്‍ എന്നിവരേയും നിയമിച്ച് വ്യവസായ വകുപ്പ് സെക്രട്ടറി സഞ്ജയ് എം. കൗള്‍ തിങ്കളാഴ്ച ഉത്തരവിറക്കി.
തൃശൂര്‍, കൊല്ലം, കോട്ടയം പ്രിയദര്‍ശനി, കുറ്റിപ്പുറം മാല്‍കോടെക്‌സ് എന്നിവിടങ്ങളില്‍ മുഴുവന്‍സമയ എം.ഡിമാരെ നിയമിക്കാനായി പട്ടിക തയാറായിക്കഴിഞ്ഞു. ഇവിടങ്ങളിലെ എം.ഡി മാരെല്ലാം അധിക ചുമതലയില്‍ എം.ഡി സ്ഥാനത്ത് തുടരുന്നവരാണ്. വിജിലന്‍സ് ക്ലിയറന്‍സ്, വിദ്യാഭ്യാസ യോഗ്യത എന്നിവയില്ലാത്തതിനാല്‍ അധിക ചുമതല എം.ഡി നിയമനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കേരള ഹൈകോടതിയില്‍ സമര്‍പ്പിച്ച റിട്ട് പെറ്റീഷനില്‍ സര്‍ക്കാരിനു നോട്ടീസ് അയച്ചിരുന്നു.
വ്യവസായ വകുപ്പിന് കീഴിലുള്ള 40 പൊതുമേഖലാ സ്ഥാപനങ്ങളില്‍ ചീഫ് എക്‌സിക്യൂട്ടീവ് -എം.ഡി തസ്തികയില്‍ ഇരിക്കുന്നവരുടെ യോഗ്യത, വിജിലന്‍സ് ക്ലിയറന്‍സ് ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ വ്യവസായ വകുപ്പ് മന്ത്രിയുടെ ഓഫിസ് വിശദമായി പരിശോധിച്ച് വരികയാണ്.
ഇതില്‍ സര്‍വിസില്‍ നിന്നും വിരമിച്ചവര്‍, വകുപ്പ്തല അന്വേഷണം, വിജിലന്‍സ് അന്വേഷണം എന്നിവ നേരിടുന്നവരുമുണ്ട്. രണ്ടുതവണ വ്യവസായ വകുപ്പ് സെക്രട്ടറി ഉത്തരവിലൂടെ നീക്കം ചെയ്തയാള്‍ കെല്‍ടെക്‌സ് എം.ഡി സ്ഥാനത്ത് തുടരുന്നത് അടിയന്തരമായി തടയുവാനും തുടര്‍ അന്വേഷണത്തിനും വ്യവസായ മന്ത്രി ഉത്തരവിട്ടു.
അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതിലും ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലും ഉന്നതങ്ങളില്‍ നടക്കുന്ന വ്യാപക അഴിമതിയാണ് പൊതുമേലാ സ്ഥാപനങ്ങള്‍ വലിയ നഷ്ടത്തിലാവാന്‍ കാരണം. വ്യവസായ വകുപ്പിന് കീഴിലുള്ള 40 ല്‍ 26 പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago