HOME
DETAILS
MAL
പോസ്റ്റല്‍ ബാലറ്റ് അട്ടിമറി പഠിക്കാന്‍ കെ.പി.സി.സി സമിതി
backup
May 14 2019 | 23:05 PM
കണ്ണൂര്‍: വോട്ടര്‍പട്ടികയിലെയും പോസ്റ്റല്‍ ബാലറ്റിലെയും അട്ടിമറി സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ കെ.സി ജോസഫ് കണ്‍വീനറായ സമിതി രൂപീകരിച്ചു.
17ന് രാവിലെ 10ന് കാഞ്ഞങ്ങാട്ട് കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെയും 18ന് രാവിലെ 10ന് കണ്ണൂര്‍ ഡി.സി.സി ഓഫിസില്‍ കണ്ണൂര്‍ മണ്ഡലത്തിലെയും 20ന് രാവിലെ 10ന് മുക്കത്ത് വയനാട് മണ്ഡലത്തിലെയും യു.ഡി.എഫിന്റെ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന്, കണ്‍വീനര്‍, ഡി.സി.സി ഭാരവാഹികള്‍ എന്നിവരെ നേരില്‍ക്കണ്ട് വിവരങ്ങള്‍ ശേഖരിക്കും. എം.എല്‍.എമാരായ എ.പി അനില്‍കുമാര്‍, സണ്ണി ജോസഫ്, ഐ.സി ബാലകൃഷ്ണന്, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.പി കുഞ്ഞിക്കണ്ണന്, വി.എ നാരായണന്, എന്‍. സുബ്രഹ്മണ്യന്, കെ.പി അനില്‍കുമാര്‍, അഡ്വ. പി.എം സുരേഷ് ബാബു, സജീവ് ജോസഫ് എന്നിവരാണ് സമിതി അംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."