HOME
DETAILS
MAL
അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് മാവോവാദി ബന്ധമെന്ന് പൊലിസ്
backup
September 05 2018 | 19:09 PM
ന്യൂഡല്‍ഹി: മാവോവാദികളുമായി വ്യക്തമായ ബന്ധമുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തതെന്ന് മഹാരാഷ്ട്ര പൊലിസ്.
അറസ്റ്റിലായവര്‍ക്ക് മാവോവാദി സംഘടനയുമായി ബന്ധമുള്ള എല്‍ഗാര്‍ പരിഷത്തുമായി ബന്ധമുണ്ടെന്നതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലിസ് സുപ്രിം കോടതിയില്‍ അറിയിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരേ പ്രമുഖ ചരിത്രകാരി റൊമീല ഥാപ്പര്‍ അടക്കം നാലുപേര്‍ നല്കിയ ഹരജിക്കെതിരേയാണ് മഹാരാഷ്ട്ര പൊലിസ് സുപ്രിം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 28നാണ് മഹാരാഷ്ട്ര പൊലിസ് രാജ്യത്തെ വിവിധ ഇടങ്ങളില്‍ റെയ്ഡ് നടത്തി അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."