എണ്ണടാങ്കറുകള്‍ക്ക് നേരെയുള്ള ആക്രമണം; ഇറാനെതിരേ തെളിവുകള്‍ തേടി അമേരിക്ക
റിയാദ്: സഊദി അറേബ്യയുടേതുള്‍പ്പെടെ നാല് എണ്ണക്കപ്പലുകള്‍ക്ക് നേരെ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിന്റെ തെളിവുകള്‍ തേടി അമേരിക്ക. ഇറാനെതിരേ തെളിവുകള്‍ അമേരിക്ക ഇതില്‍ പിടിച്ചു കയറാനുള്ള തന്ത്രങ്ങളാണ് ഒരുക്കുന്നത്. ആദ്യ ഘട്ടത്തില്‍ അജ്ഞാത ആക്രമണമാണ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ എങ്കിലും ഇറാനാണ് ഇതിന് പിന്നിലാണെന്നതിലേക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എണ്ണക്കപ്പലുകള്‍ ആക്രമിച്ചത് ഇറാനോ ഇറാന്‍ സഹായമുള്ള സംഘമോ ആയിരിക്കുമെന്ന് സംഘം നടത്തിയ ആദ്യ ഘട്ട പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.
ആക്രമണത്തിനിരയായ കപ്പലുകളില്‍ അഞ്ചു മുതല്‍ പത്ത് നീളമുള്ള തുളകള്‍ വീണിട്ടുണ്ട്. കടലിന്റെ ഉപരിതലത്തില്‍ നിന്നോ തൊട്ടു താഴെ വെള്ളത്തിനടിയില്‍ നിന്നോ ആണ് ആക്രമണം ഉണ്ടായത്. ശക്തിയായ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് ആക്രമണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യു എ ഇ ആവശ്യപ്രകാരം അമേരിക്കന്‍ സൈനിക വിദഗ്ധ സംഘം സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. എന്നാല്‍, സംഭവത്തില്‍ ഇറാന്‍ സഹായം ഉണ്ടോ എന്ന കാര്യത്തില്‍ പൂര്‍ണ വിവരം അമേരിക്കന്‍ അധികൃതര്‍ വെളിപ്പെടുത്തിയില്ലെന്ന് അല്‍ അറബിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടു സഊദി എണ്ണക്കപ്പലുകള്‍ക്ക് പുറമെ നോര്‍വേ വഹിച്ച കപ്പലും യു എ ഇ എണ്ണ ചരക്കു കപ്പലുമാണ്. ആക്രമണത്തിന്റെ സമയവും സന്ദര്‍ഭവും ലക്ഷണങ്ങളും ഇതിന് പിന്നില്‍ ഇറാന്‍ ആണെന്ന സൂചനയാണ് നല്‍കുന്നതെന്ന് ഈജിപ്ത് ആസ്ഥാനമായ അല്‍അഹ്‌റം സ്ട്രാറ്റജിക് സ്റ്റഡീസ് സെന്ററിലെ വിദഗ്ധന്‍ അബ്ബാസ് നജിയെ ഉദ്ധരിച്ച് യു.എ.ഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവം നടന്ന സ്ഥലത്ത് നിന്നും 115 കിലോമീറ്റര്‍ മാത്രമാണ് ഇറാനിലേക്കുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."