HOME
DETAILS

സഹകരിച്ചില്ലെങ്കില്‍ വീണ്ടും ലോക്ക്ഡൗണ്‍ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

  
backup
September 28 2020 | 03:09 AM

%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5-2

 

കൊവിഡിന്റെ രണ്ടാംതരംഗം; മരണനിരക്ക് ഉയര്‍ന്നേക്കും
തിരുവനന്തപുരം: ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ വീണ്ടും ലോക്ക്ഡൗണ്‍ വേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഒരുഘട്ടത്തില്‍ കൊവിഡ് പ്രതിരോധത്തില്‍ കേരളം ഏറെ മുന്നോട്ടുപോയിരുന്നു. അതിനിടെ ഉണ്ടാകാന്‍ പാടില്ലാത്ത ചില അനുസരണക്കേടുകള്‍ ഉണ്ടായി. സമരങ്ങള്‍ കൂടിയതോടെ കൊവിഡ് കേസുകളുടെ എണ്ണവും കൂടി. പല രാജ്യങ്ങളും വീണ്ടും അടച്ചുപൂട്ടല്‍ നടപ്പാക്കേണ്ട സാഹചര്യത്തിലാണ്. വീണ്ടും പൂര്‍ണ അടച്ചുപൂട്ടല്‍ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. എന്നാല്‍, ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ മറ്റ് വഴികള്‍ ഇല്ലാതെവരും. കൊവിഡ് രണ്ടാംതരംഗമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ട്. വരുംദിവസങ്ങള്‍ ഏറെ നിര്‍ണായകമാണ്.
ശ്രദ്ധിച്ചില്ലെങ്കില്‍ ഇത്രയുംനാള്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയെല്ലാം ഫലം ഇല്ലാതായിപ്പോകും.സംസ്ഥാനത്ത് ഇതുവരെ 1,67,000ല്‍ അധികം പേര്‍ക്ക് രോഗമുണ്ടായി. ഇതില്‍ 1,14,000 പേര്‍ രോഗമുക്തരായി. നിലവില്‍ 12 ശതമാനമാണ് രോഗപ്പകര്‍ച്ചാ നിരക്ക്. കഴിഞ്ഞ രണ്ടുമാസം കൊണ്ടാണ് രണ്ടുശതമാനത്തില്‍ നിന്ന് ഇത്ര വര്‍ധനവുണ്ടായത്. പലഘട്ടങ്ങളിലും രോഗവ്യാപനത്തിന്റെ നിരക്ക് വളരെ കുറയ്ക്കാന്‍ സംസ്ഥാനത്തിന് സാധിച്ചു. കേരളത്തില്‍ മരണനിരക്ക് മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ്. 656 പേരാണ് ഇതുവരെ കേരളത്തില്‍ മരണത്തിന് കീഴടങ്ങിയത്. 0.39 ശതമാനമാണ് മരണനിരക്ക്. 20നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് കൂടുതലായി കൊവിഡ് ബാധിച്ചത്. എന്നാല്‍, മരിച്ചവരില്‍ 72 ശതമാനം പേര്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവരും 28 ശതമാനം ചെറുപ്പക്കാരുമാണെന്നും മന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന് കോപ്പിയടിയും ലൗ ജിഹാദും പിണറായിക്ക് സ്വര്‍ണക്കടത്ത്;  മലപ്പുറത്തിന് വര്‍ഗീയ ചാപ്പ കുത്താന്‍ മത്സരിക്കുന്ന സി.പിഎം  

Kerala
  •  2 months ago
No Image

മലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താന്‍ ശ്രമം; ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി കാരണം കണ്ടെത്തുകയാണെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം : എസ് കെ എസ് എസ് എഫ്

organization
  •  2 months ago
No Image

'വാളാകാന്‍ എല്ലാവര്‍ക്കും കഴിയും, പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ': കോടിയേരിയെ ഓര്‍മിച്ച് കെ.ടി ജലീല്‍

Kerala
  •  2 months ago
No Image

വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് വീണ്ടും വില കൂട്ടി; പുതുക്കിയ നിരക്ക് ഇന്നുമുതല്‍

National
  •  2 months ago
No Image

ദമാമിൽ ഫ്ലാറ്റിൽ ഗ്യാസ് സിലിണ്ടർ സ്ഫോടനം: മൂന്ന് മരണം, മൂന്ന് പേർക്ക് ഗുരുതരം, 20 പേർക്ക് പരിക്ക്

Saudi-arabia
  •  2 months ago
No Image

രജനീകാന്ത് ആശുപത്രിയില്‍

National
  •  2 months ago
No Image

സലൂണില്‍ മുടി വെട്ടാന്‍ പോകുമ്പോള്‍ സൂക്ഷിച്ചോളൂ...! മുടിവെട്ടുമ്പോള്‍ മസാജിന്റെ പേരില്‍ കഴുത്തു തിരിച്ചു- യുവാവിന് മസ്തിഷ്‌കാഘാതം

Kerala
  •  2 months ago
No Image

പീഡനക്കേസില്‍ നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു

Kerala
  •  2 months ago
No Image

 'നടക്കുന്നത് അഭിമുഖത്തെ വക്രീകരിച്ചുള്ള പ്രചരണം' മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തിന് ന്യായീകരണവുമായി എ.കെ ബാലന്‍ 

Kerala
  •  2 months ago