HOME
DETAILS
MAL
ജൂണ്‍ ആറിന് മഴ യെത്തും; കാലാവസ്ഥാ നിരീക്ഷണ വകുപ്പ്
backup
May 15 2019 | 09:05 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം ജൂണ്‍ ആറിനായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്.
മണ്‍സൂണ്‍ ജൂണ്‍ നാലിന് എത്തിയേക്കുമെന്ന് നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ സ്‌കൈമെറ്റ് കഴിഞ്ഞദിവസം പ്രവചിച്ചതിനു പിന്നാലെയാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ ഈ പ്രഖ്യാപനം.
തെക്കന്‍ തീരങ്ങളിലൂടെയാണ് ഇന്ത്യയിലേക്ക് മണ്‍സൂണ്‍ മഴയെത്തുക എന്നും ഈവര്‍ഷം രാജ്യത്താകെ ശരാശരി 93 ശതമാനം മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."