കഞ്ചിക്കോട്ടെ ഐ.ഐ.ടിയുടെ ശിലാസ്ഥാപനം കടലാസിലൊതുങ്ങുന്നു
കഞ്ചിക്കോട് : നെല്ലറയുടെ സ്വപ്നപദ്ധതിയായ ഐ.ഐ.ടി.യുടെ ശിലാസ്ഥാപന ചടങ്ങ് വൈകുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ കഞ്ചിക്കോട്ടു നടത്താനിരുന്ന ചടങ്ങാണ് കേന്ദ്രമന്ത്രിയുടെ അസൗകര്യത്താല്‍ ഒഴിവായത്.
കഞ്ചിക്കോട്ടെ സിപിഎം, ബി.ജെ.പി സംഘര്‍ഷത്തിന്റെ പേരിലുള്ള രാഷ്ട്രീയ ഇടപെടല്‍ ശിലാസ്ഥാപന ചടങ്ങിന് തടസമായിരുന്നു. ഫെബ്രുവരി 20 ന് ആയിരുന്നു ഐഐടി ക്യാംപസിന്റെ ശിലാസ്ഥാപനം നടത്തുന്നതിന് തീരുമാനിച്ചത്.
എന്നാല്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ അസൗകര്യം പറഞ്ഞതോടെ ചടങ്ങ് മാറ്റിവെച്ചു. പകരം സൗകര്യപ്രദമായ തീയതി ഇന്നേവരെ കേന്ദ്രമന്ത്രി നല്‍കിയിട്ടുമില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നടത്തട്ടേയെന്ന് കേന്ദ്രമന്ത്രി അറിയിച്ചെങ്കിലും ചടങ്ങിന് കേന്ദ്രമന്ത്രി വേണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. എന്നാല്‍ രാഷ്ട്രീയ ഇടപെടല്‍ തന്നെയാണ് കേന്ദ്രമന്ത്രിയുടെ അസൗകര്യത്തിന് കാരണമായത്. കേന്ദ്രമന്ത്രി കഞ്ചിക്കോട്ടെത്തിയാല്‍ രാഷ്ട്രീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കണമെന്ന് ബി.ജെ.പി നേതൃത്വം കേന്ദ്രമന്ത്രിയെ അറിയിച്ചിരുന്നു.
എം.ബി.രാജേഷ് എം.പിയുടെ നേതൃത്വത്തില്‍ സംഘാടകസമിതി കൂടി ശിലാസ്ഥാപനത്തിന് എല്ലാ ഒരുക്കങ്ങളും നടത്തിയതാണ്. എന്നാല്‍ ശിലാസ്ഥാപനചടങ്ങ് നടക്കാത്തതിന്റെ പേരില്‍ 2700 കോടി രൂപയുടെ ബൃഹത് പദ്ധതിയാണ് വൈകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."