ഇന്നലെ 7,445 പേര്‍ക്ക്; പ്രതിദിനം ഉയര്‍ന്ന് കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിനം ഉയര്‍ന്ന് കൊവിഡ് കണക്കുകള്‍. ഇന്നലെ 7,445 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.ഇതുവരെയുളളതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 1,75,384 ആയി. ഇവരില്‍ 1,17,921 പേര്‍ രോഗമുക്തി നേടി.ചികിത്സയിലുള്ളത് 56,709 പേര്‍.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 6,965 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇവരില്‍ 561 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. മറ്റുള്ളവരില്‍ 62 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 309 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. ഇന്നലെ മൂന്ന് ജില്ലകളില്‍ തൊള്ളായിരത്തിനു മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു( കോഴിക്കോട് 956, എറണാകുളം 924, മലപ്പുറം 915). രോഗം ബാധിച്ചവരില്‍ 97 ആരോഗ്യ പ്രവര്‍ത്തകരും എറണാകുളം ജില്ലയിലെ 12 ഐ.എന്‍.എച്ച്.എസ് ജീവനക്കാരും ഉള്‍പ്പെടുന്നു. ഇന്നലെ 3,391 പേരാണ് രോഗമുക്തി നേടിയത്.കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ പരിശോധനകളുടെ എണ്ണം 54,493 ആണ്.
അതിനിടെ 21 കൊവിഡ് മരണം കൂടി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ശിവശങ്കരന്‍ നായര്‍ (87), മരിയപുരം സ്വദേശിനി ധനൂജ (90), വിതുര സ്വദേശി ശശിധരന്‍ പിള്ള (64), കോരാണി സ്വദേശി രാജപ്പന്‍ (65), തിരുമല സ്വദേശി രവീന്ദ്രന്‍ (73), പുതുക്കുറിച്ചി സ്വദേശി ലോറന്‍സ് (37), കൊല്ലം സ്വദേശിനി ഫാത്തിമ കുഞ്ഞ് (80), ആലപ്പുഴ വണ്ടാനം സ്വദേശി ജമീല (63), കോട്ടയം പല്ലം സ്വദേശിനി കൊച്ചുമോള്‍ (43), എറണാകുളം ആലാട്ടുചിറ സ്വദേശിനി ശകുന്തള (67), എളമക്കര സ്വദേശി ശേഖ് അക്ബര്‍ (65), തൃശൂര്‍ പൂത്തോള്‍ സ്വദേശിനി ഡെല്‍ഫി ജോയി (57), പാലക്കാട് ചന്ദ്രനഗര്‍ സ്വദേശി സെല്‍വന്‍ (65), കൊടേകല്‍ സ്വദേശി വേണുഗോപാല്‍ (72), കോഴിക്കോട് ചോറോട് സ്വദേശി ഹസന്‍ (90), തളിയില്‍ സ്വദേശി ഇമ്പിച്ചി തങ്ങള്‍ (65), ഓര്‍ക്കാട്ടേരി സ്വദേശി സദാനന്ദന്‍ (75), മന്നൂര്‍ സ്വദേശിനി സുഹറ (85), കണ്ണൂര്‍ തലശേരി സ്വദേശി അസീസ് (60), പൂവം സ്വദേശി ഇബ്രാഹിം (50), കാസര്‍കോട് തളങ്ങര സ്വദേശി എസ്.എച്ച് കോയ (80) എന്നിവരുടെ മരണമാണ് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 677 ആയി.
രോഗമുക്തിയില്‍ നമ്മള്‍
ദേശീയ ശരാശരിക്കും പിന്നില്‍
കേരളത്തിലെ
രോഗമുക്തി
അനുപാതം 68.2
ദേശീയ ശരാശരി 82.14
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ രോഗമുക്തിയില്‍ കേരളം ദേശീയ ശരാശരിക്കും പിന്നിലാണെന്ന് കണക്കുകള്‍. സംസ്ഥാനത്തെ രോഗമുക്തി അനുപാതം 68.2 ശതമാനമാണ്.അതായത് രോഗം സ്ഥിരീകരിച്ച നൂറുപേരില്‍ 68 പേരാണ് രോഗമുക്തി നേടുന്നത്. എന്നാല്‍ രോഗമുക്തിയുടെ ദേശീയ ശരാശരി 82.14 ശതമാനമാണെന്ന് ആരോഗ്യവകുപ്പ് തന്നെ വ്യക്തമാക്കുന്നു. പത്തുലക്ഷം പേരില്‍ എത്രപേര്‍ക്ക് രോഗബാധയുണ്ടാകുന്നുവെന്ന കണക്കെടുത്താല്‍ കേരളം ദേശീയ ശരാശരിയിലും മുന്നിലുമാണ്. കേരളത്തില്‍ പത്തുലക്ഷം പേരില്‍ 4,781 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുമ്പോള്‍ ദേശീയ ശരാശരി 4,429 മാത്രമാണ്. നിലവില്‍ ചികിത്സയില്‍ തുടരുന്നവരുടെ എണ്ണത്തിലും കേരളത്തിന്റെ സ്ഥിതി മെച്ചമല്ലെന്ന് കണക്കുകള്‍ പറയുന്നു. കേരളത്തില്‍ രോഗം സ്ഥിരീകരിക്കപ്പെട്ട നൂറുപേരെയെടുത്താല്‍ 31 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. എന്നാല്‍ ദേശീയ ശരാശരി അനുസരിച്ച് നൂറു രോഗികളില്‍ 16 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്.
അതേസമയം മരണ നിരക്കില്‍ ഇപ്പോഴും ആശ്വാസകരമായ സ്ഥിതിയാണ് കേരളത്തിലുള്ളത്. കൊവിഡ് മരണ നിരക്കിന്റെ ദേശീയ ശരാശരി 1.58 ആണ്. കേരളത്തില്‍ ഇത് 0.39 ശതമാനം മാത്രമാണ്. പരിശോധനകളുടെ എണ്ണത്തിലും കേരളം മെച്ചപ്പെട്ട സ്ഥിതിയിലാണ്. ഇവിടെ പത്തുലക്ഷത്തില്‍ 77,353 പേരില്‍ പരിശോധന നടത്തുമ്പോള്‍ ദേശീയ ശരാശരി 52,720 മാത്രമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."