രണ്ട് മാസം കൊണ്ട് റോഡ് തകര്‍ന്നു; പ്രതിഷേധവുമായി നാട്ടുകാര്‍
കാക്കനാട് : തൃക്കാക്കര ചെമ്പുമുക്ക് പുളിക്കില്ലം വെസ്റ്റ് റോഡ് തകര്‍ന്ന നിലയില്‍. എട്ട് ലക്ഷം രൂപ ചിലവില്‍ നഗരസഭ ടെന്‍ഡര്‍ വര്‍ക്കില്‍ രണ്ട് മാസം മുന്‍പ് ചെയ്ത ടാറിങാണ് കഴിഞ്ഞ ദിവസമുണ്ടായ മഴയത്ത് ഒലിച്ചു പോയത്.
നഗരസഭയില്‍ ടെന്‍ഡര്‍ എടുക്കുന്ന കാരാറുകാരന്‍ നേരിട്ടു റോഡ് നിര്‍മാണം നടത്താതെ പരിചയമില്ലാത്ത സബ്കരാറുകാരെ കൊണ്ടാണ് ചെയ്യിപ്പിക്കുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്. അതുകൊണ്ടാണ് ചുരുങ്ങിയ കാലം കൊണ്ട് റോഡ് പൊളിയാന്‍ കാരണമെന്നും നാട്ടുകാര്‍ പറയുന്നു. മോണിറ്ററിങ് സമിതിയുടെ അഭാവം മൂലം വര്‍ക്കുകള്‍ യതാവിധി നടപ്പിലായോ എന്ന് പരിശോധിക്കുവാന്‍ കഴിയുന്നില്ല എന്നാണ് ഇതുമായി ബന്ധപ്പെട്ട് നഗരസഭയില്‍ നിന്നും അറിയാന്‍ കഴിഞ്ഞത് .
നിര്‍മാണത്തിലെ അപാകതയും ഇതുമായി ബന്ധപ്പെട്ട് ഒരു അന്വേഷണവും നടത്താതെ കരാറുകാരന് എല്ലാ ഒത്താശയും ചെയ്ത് കൊടുക്കുന്ന നഗരസഭ പൊതുമരാമത്ത് ഉദ്ദോഗസ്ഥര്‍ക്കെതിരേ നടപടി എടുക്കണമെന്നും സമിപവാസികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."