HOME
DETAILS
MAL
ഡി.എച്ച്.എഫ്.എല്ലിന്റെ അറ്റാദായത്തില്‍ 31 ശതമാനം വര്‍ധന
backup
May 06 2017 | 21:05 PM
കൊച്ചി: ഡി.എച്ച്.എഫ്.എല്‍ 2017മാര്‍ച്ച് 31ന് അവസാനിച്ച വര്‍ഷത്തില്‍ 27ശതമാനം വര്‍ധനവോടെ 927കോടി രൂപ അറ്റാദായമുണ്ടാക്കി. മാര്‍ച്ച് 31ന് അവസാനിച്ച ത്രൈമാസത്തില്‍ കമ്പനിയുടെ അറ്റാദായം മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 31ശതമാനം വര്‍ധിച്ച് 248 കോടി രൂപയിലെത്തിയതായും വാര്‍ഷിക ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഈ കാലയളവില്‍ നികുതിക്കു മുന്‍പുള്ള ലാഭം 33 ശതമാനം വര്‍ധിച്ച് 276 കോടി രൂപയിലും എത്തി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നികുതിക്കു മുന്‍പുള്ള ലാഭം1,402 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 27ശതമാനം വര്‍ധനവാണിതു കാണിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ആകെ വരുമാനം 21 ശതമാനം വര്‍ധിച്ച് 8,857 കോടി രൂപയിലെത്തിയതായും സാമ്പത്തിക ഫലം ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."