സാമ്പത്തിക ബുദ്ധിമുട്ട്; സീരി എ ക്ലബ് വില്പനക്ക്
റോം: സാമ്പത്തിക ബുദ്ധിമുട്ട് കാരണം സീരി ക്ലബ് വില്‍ക്കാനൊരുങ്ങുന്നു. ഇറ്റലിയിലെ ഏറ്റവും പഴക്കമേറിയ ഫുട്ബോള്‍ ക്ലബ്ബായ ജിനോവയാണ് വില്‍ക്കുന്നത്. നിലവില്‍ സീരി എ യില്‍ കളിക്കുന്ന ടീം 1893ലാണ് സ്ഥാപിച്ചത്. 16 വര്‍ഷമായി ഇറ്റലിയിലെ വ്യാപാരി എന്‍ റിക്കോ പ്രിസിയോസിയുടെ ഉടമസ്തതയിലാണ് ക്ലബ്. കമ്പനിയുടെ പത്രക്കുറിപ്പിലാണ് ക്ലബ് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് വിവരം അറിയിച്ചത്.
സീരി എയില്‍ മോശം ഫോമിലുള്ള ക്ലബ്ബ് ഇത്തവണ തരംതാഴ്ത്തല്‍ ഭീഷണിയിലാണ്. രണ്ട@ു മത്സരം ശേഷിക്കെ 18ാം സ്ഥാനത്തുള്ള എംപോളിയേക്കാള് ഒരു പോയന്റുമാത്രം മുന്നിലാണ് ജിനോവ. അടുത്ത രണ്ട് മത്സരത്തിലും ജയിക്കാനായാല്‍ ജിനോവക്ക് സീരി എയില്‍ നില്ക്കാനാകും. 2003ല്‍ ക്ലബ്ബ് സീരി ബിയില്‍ ഉള്ളപ്പോഴായിരുന്നു പ്രിസിയോസി ക്ലബ്ബ് ഏറ്റെടുക്കുന്നത്. നാലുവര്‍ഷത്തിനുശേഷം ക്ലബ്ബ് സീരി എയിലേക്ക് സ്ഥാനക്കയറ്റം നേടി. ഇതിനുശേഷം തരംതാഴ്ത്തപ്പെട്ടിട്ടില്ല. അതേസമയം, ഇതിനിടെ 14 പരിശീലകരെയാണ് പരീക്ഷിച്ചത്. പുതിയ ഉടമസ്ഥര്‍ക്ക് കീഴിലെങ്കിലും മികവുകാട്ടാന്‍ ക്ലബിനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."