'ഞങ്ങളുടെ ക്ഷമ ഇനിയും പരീക്ഷിക്കരുത്; യു.പി പെണ്‍കുട്ടിയെ കൊന്നവരെ തൂക്കിലേറ്റണം, അല്ലാതെ ഞങ്ങളുറങ്ങില്ല, നിങ്ങളെ ഉറക്കുകയുമില്ല'- യോഗിക്ക് താക്കീതുമായി ചന്ദ്ര ശേഖര്‍
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ദലിത് യുവതി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ യോഗി സര്‍ക്കാറിന് മുന്നറിയിപ്പുമായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. യുവതിയുടെ മരണത്തിന് ഉത്തരവാദകളായവരെ തൂക്കിലേറ്റണമെന്നും ഇല്ലെങ്കില്‍ സര്‍ക്കാറിനെ ഉറങ്ങാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
'പ്രയാസത്തിന് ഇരയായ ഹത്രാസിന്റെ ഞങ്ങളുടെ സഹോദരി ഇപ്പോള്‍ ഈ ലോകത്ത് ഇല്ല. അവരെ എയിംസില്‍ പ്രവേശിപ്പിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു, പക്ഷേ ബിജെപി സര്‍ക്കാര്‍ അങ്ങനെ ചെയ്തില്ല. ആ ബലാത്സംഗികളെ പോലെ തന്നെ നമ്മുടെ സഹോദരിയുടെ മരണത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാറും ഉത്തരവാദികളാണ്'- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഇനിയും ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്. യുവതിയുടെ അവസ്ഥക്ക് കാരണക്കാരയവരെ തൂക്കിലേറ്റണം. അവരെ തൂക്കിലേറ്റുന്നതുവരെ ഞങ്ങള്‍ സമാധാനത്തോടെ ഉറങ്ങില്ല. സര്‍ക്കാറനെയോ ഭരണ സംഴിധാനത്തെയോ ഉറങ്ങാന്‍ അനുവദിക്കുകയുമില്ല- മറ്റൊരു ട്വീറ്റില്‍ അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു.
അല്‍പസമയം മുമ്പാണ് 20കാരി മരണത്തിന് കീഴടങ്ങിയത്. രണ്ടാഴ്ചയാണ് അവര്‍ ഗുരുതരാവസ്ഥയില്‍ കിടന്നത്. ഡല്‍ഹിലെ സഫ്ദര്‍ജങ് ആശുപത്രിയിലായിരുന്നു മരണം.
हमारी सहनशीलता की परीक्षा न ली जाए। मैं माँग करता हूँ कि उन दरिंदो को तुरंत फांसी पर लटकाया जाये, जब तक उन दरिंदो को फांसी नहीं होगी,ना हम चैन से सोएंगे ना सरकार व प्रशासन को सोने देंगे। मैं सफदरजंग हॉस्पिटल पहुंच रहा हूँ।
— Chandra Shekhar Aazad (@BhimArmyChief) September 29, 2020
രണ്ടാഴ്ച മുമ്പ് സപ്തംബര്‍ 14നാണ് യുവതി കൂട്ടബലാത്സംഗത്തിനിരയായത്. പ്രദേശത്തെ ഉയര്‍ന്ന ജാതിയില്‍ പെട്ട നാലുപേരാണ് പ്രതികള്‍. മാതാവിനും സഹോദരങ്ങള്‍ക്കുമൊപ്പം വയലില്‍ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. തങ്ങളില്‍ നിന്ന് തെല്ലു മാറിയാണ് യുവതി നിന്നിരുന്നതെന്ന് സഹോദരന്‍ പറയുന്നു. സംഘം പുറകില്‍ നിന്ന് വന്ന് കഴുത്തില്‍ ഷാള്‍ കുരുക്കി വലിച്ചിഴച്ച് കൊണ്ടു പോവുകയായിരുന്നു. പിന്നീട് ്കളെ കാണുന്നില്ലെന്ന് മനസ്സിലായി മാതാവ് നടത്തിയ തെരച്ചിലിലാണ് വയലിന് അപ്പുറത്തായി അവരെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ശരീരം മുഴുവന്‍ കീറിമുറിച്ചിരുന്നു. നാവ് പിഴുതെടുക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."