വെള്ളപ്പൊക്കത്തില്‍ അങ്കണവാടി തകര്‍ന്നു; വീട് വിട്ടുനല്‍കി കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ
വേങ്ങര: പ്രളയക്കെടുതിയില്‍ പാണ്ടികശാല അങ്കണവാടിക്ക് കേടുപാട് സംഭവിച്ചതിനെ തുടര്‍ന്ന് സ്വന്തം വീട് വിട്ടുനല്‍കി പാണ്ടികശാല പരിപറമ്പത്ത് കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ മാതൃകയായി.
വെള്ളപ്പൊക്കത്തില്‍ അങ്കണവാടി മുഴുവന്‍ മുങ്ങിപ്പോവുകയും ഇവിടെയുണ്ടായിരുന്ന സാധനങ്ങള്‍ പൂര്‍ണമായും നശിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, ഓട് മേഞ്ഞ മേല്‍ക്കൂരക്ക് കാര്യമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കെട്ടിടം പ്രവര്ത്തനയോഗ്യമല്ലാത്തതിനാല് കഴിഞ്ഞ രണ്ടാഴ്ച അങ്കണവാടി പ്രവര്‍ത്തിച്ചിരുന്നില്ല. ഇവിടെയാണ് കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മയുടെ നന്മ നിറഞ്ഞ മനസ് സഹായമായത്. പരേതനായ പരിപറമ്പത്ത് അബ്ദുറഹിമാന്റെ ഭാര്യയാണ് കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ.
അങ്കണവാടിയുടെ പഴയകെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം പണിയാനുള്ള തയാറെടുപ്പിലാണ് പഞ്ചായത്തും വനിതാ ശിശു വികസന വകുപ്പും. അങ്കണവാടിക്ക് വീട് വിട്ടുനല്‍കിയ കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മയെ വേങ്ങര പഞ്ചായത്ത് ഭരണസമിതിയും വനിതാ ശിശു വികസന വകുപ്പും അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."