മധ്യേഷ്യന്‍ സംഘര്‍ഷം അന്താരാഷ്ട്ര എണ്ണവിപണിയില്‍ എണ്ണവില ഉയരുന്നു
റിയാദ്: ഇറാനുമായി അമേരിക്കയുടെ നിലപാടുകളില്‍ സംഘര്‍ഷ ഭരിതമായ സാഹചര്യത്തിനിടയില്‍ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സഊദി അരാംകോക്ക് നേരെ ആക്രമണം നടന്നതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുത്തനെ ഉയരുന്നു. ഇറാനുമായുള്ള പ്രശ്നത്തെ തുടര്‍ന്ന് ഏതാനും ദിവസമായി ഉയരുന്ന എണ്ണവില അറേബ്യന്‍ ഗള്‍ഫ് കടലില്‍ എണ്ണടാങ്കറുകള്‍ക്ക് നേരെയും സഊദിയിലെ എണ്ണ പമ്പിങ് സംവിധാനങ്ങള്‍ക്ക് നേരെയും ഉണ്ടായ ആക്രമണങ്ങള്‍ ശക്തമായതാണ് എണ്ണ വില ഉയരാന്‍ കാരണം.
നിലവില്‍ ബ്രെന്റ് ക്രൂഡ് 1.52 ശതമാനം വര്‍ധിച്ചു 72.86 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. എണ്ണയുല്പാദക കൂട്ടായ്മയായ ഒപെക്കിലെ രാജ്യങ്ങളുടെയും എണ്ണക്ക് 0.8 മുതല്‍ 1.6 ഡോളര്‍ വരെയാണ് വില വര്‍ധിച്ചിരിക്കുന്നത്. വെസ്റ്റ് ടെക്സാസ് ഇന്റര്‍ മീഡിയറ്റ് ക്രൂഡ് ഓയില്‍ (ഡബ്ള്യു ടി ഐ ) 1.47 ശതമാനം വര്‍ധിച്ചു 62.93 ഡോളറിലാണ് വ്യാപാരം. ഇറാനുമായുള്ള സംഘര്‍ഷത്ത തുടര്‍ന്നു ഇറാഖിലെ അമേരിക്കന്‍ ഓഫിസര്‍മാരെ ഒഴിപ്പിച്ചതോടെ എണ്ണവിപണി വീണ്ടും ഉയര്‍ന്നുവെന്നാണ് അന്താരാഷ്ട്ര സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, ക്രൂഡ് ഓയില്‍ സംഭരണം 5.4 ബാരലായി ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 800,000 ബാരല്‍ കുറവ് പ്രതീക്ഷിച്ച സ്ഥാനത്താണ് ഇത്രയും വര്‍ധനവ് ഉണ്ടായിരിക്കുന്നതെന്ന് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്ട്രേഷന്‍സ് (ഐ ഇ എ) റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയിലെ ക്രൂഡ് സംഭരണം 472 മില്യണ്‍ ബാരലായും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."