HOME
DETAILS

തമിഴ്‌നാട്ടില്‍ ഡി.എം.കെയുമായി ചര്‍ച്ച നടത്തിയതിന്റെ തെളിവ് പുറത്തുവിടുമെന്ന് ബി.ജെ.പി

  
backup
May 16 2019 | 21:05 PM

%e0%b4%a4%e0%b4%ae%e0%b4%bf%e0%b4%b4%e0%b5%8d%e2%80%8c%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%95%e0%b5%86-2


ചെന്നൈ: കര്‍ണാടകയില്‍ സര്‍ക്കാര്‍ വിരുദ്ധ നീക്കം നടത്തുന്ന രീതിയില്‍ തമിഴ്‌നാട്ടിലും പ്രതിപക്ഷ നിരയിലും ആശയക്കുഴപ്പമുണ്ടാക്കാനുള്ള നീക്കവുമായി ബി.ജെ.പി.


പ്രതിപക്ഷത്തെ മുഖ്യപാര്‍ട്ടിയായ ഡി.എം.കെയുമായി ചര്‍ച്ച നടത്തിയതിന്റെ തെളിവ് അനുയോജ്യമായ സമയത്ത് വെളിപ്പെടുത്തുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് തമിഴിശൈ സൗന്ദര രാജന്‍. ഇക്കാര്യത്തില്‍ അവര്‍ അനുകൂല നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നുമാണ് ഇന്നലെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് തമിഴിശൈ സൗന്ദര രാജന്‍ പറഞ്ഞത്.


ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും താനും കള്ളം പറയില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഡി.എം.കെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും കള്ളത്തരം പറയുകയാണ്. താന്‍ സത്യസന്ധയായ വ്യക്തിയാണെന്നും തനിക്ക് കള്ളത്തരം പറയേണ്ട ആവശ്യമില്ലെന്നും അവര്‍ അവകാശപ്പെട്ടു.
ഡി.എം.കെ അടക്കമുള്ള ദ്രാവിഡ പാര്‍ട്ടികള്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന അവരുടെ പരാമര്‍ശം കള്ളമാണെന്ന് ഡി.എം.കെ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് താന്‍ കള്ളം പറയില്ലെന്നും ഇപ്പോള്‍ താന്‍ പറഞ്ഞതെല്ലാം സത്യമാണെന്നും അവര്‍ അവകാശപ്പെട്ടത്.


ഡി.എം.കെ ഓന്തിനെപോലെ നിറം മാറുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ തങ്ങളുമായി ചര്‍ച്ച നടത്തിയതിന്റെ തെളിവ് പുറത്തുവിടുമെന്നും ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള കളളത്തരങ്ങളും പറയേണ്ട ആവശ്യമില്ലെന്നും അവര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 minutes ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  22 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  25 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  35 minutes ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  39 minutes ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  an hour ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  an hour ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  an hour ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  an hour ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  2 hours ago