HOME
DETAILS
MAL
ഇറക്കുമതി തീരുവകൊണ്ടു ശ്വാസം മുട്ടിച്ചാല്‍ തിരിച്ചടിക്കുമെന്നു ചൈന
backup
September 06 2018 | 13:09 PM
ബീജിങ്: ഇറക്കുമതി തീരുവ കുത്തനെ വര്‍ദ്ധിപ്പിച്ചു ചൈനയെ ബുദ്ധിമുട്ടിക്കാനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപിന്റെ ശ്രമമെങ്കില്‍ കടുത്ത രീതിയില്‍ തിരിച്ചടിക്കുമെന്ന് ചൈന വ്യക്തമാക്കി.
200 ദശലക്ഷം ഡോളര്‍ വരുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്നു നേരത്തേ അമേരിക്കന്‍ പ്രസിഡന്റ് വെളിപ്പെടുത്തിയിരുന്നു. ഇതിനു മറുപടിയായാണ് ചൈനയുടെ പ്രതികരണം.
ഇറക്കുമതി തീരുവയിയെ വര്‍ദ്ധനവ് ബിസിനസ് രംഗത്തുണ്ടാക്കുന്ന ചലനങ്ങളും തിരിച്ചടികളും ചൈന സൂക്ഷ്മമായി പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് വാണിജ്യകാര്യ മന്ത്രാലയ വക്താവ് ഗാവോ ഫെങ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."