HOME
DETAILS
MAL
അപേക്ഷാഫോം വിതരണം
backup
July 23 2016 | 21:07 PM
കല്‍പ്പറ്റ: ലക്കിടി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2017-18 അധ്യയന വര്‍ഷത്തില്‍ ആറാം ക്ലാസില്‍ പ്രവേശനം ലഭിക്കുന്നതിനുള്ള പ്രവേശന പരീക്ഷയുടെ അപേക്ഷാഫോമുകള്‍ വിതരണം ചെയ്തു തുടങ്ങി. ജനുവരി എട്ടിനാണ് പ്രവേശനപരീക്ഷ. ഈ അധ്യയന വര്‍ഷം അഞ്ചാംതരത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. സൗജന്യ അപേക്ഷാഫോമുകള്‍ ജവഹര്‍ നവോദയ വിദ്യാലയത്തിലും, കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി, എ.ഇ.ഒ. ഓഫിസുകളിലും, ഡി.ഡി.ഇ, ഡി.ഇ.ഒ. എന്നീ ഓഫിസുകളിലും ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04936 256688, 9961556816.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."