കണ്ണൂര്‍ സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് പുനഃസംഘടിപ്പിച്ചു
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് പുനഃസംഘടിപ്പിച്ചു. രണ്ടുപേര്‍ കോളജ് പ്രിന്‍സിപ്പല്‍മാരുടെ പാനലില്‍ നിന്നും മൂന്നുപേര്‍ അധ്യാപകരുടെ പാനലില്‍ നിന്നും ആറുപേര്‍ ഉന്നതവിദ്യാഭ്യാസ പാനലില്‍ നിന്നുമാണു സിന്‍ഡിക്കേറ്റിലേക്കു നിയമിതരായത്.
മാനന്തവാടി ഗവ. കോളജ് പ്രിന്‍സിപ്പല്‍ ബീന സദാശിവന്, തളിപ്പറമ്പ് കേയി സാഹിബ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ ടി.പി അഷ്റഫ്, സര്‍വകലാശാലാ സ്കൂള്‍ ഓഫ് ഫിസിക്കല്‍ എഡുക്കേഷന്‍ വകുപ്പ് അസി. പ്രൊഫസര്‍ ഡോ. വി.എ വില്സന്, കാസര്‍കോട് ഗവ. കോളജ് ഫിസിക്കല്‍ എഡുക്കേഷന്‍ വകുപ്പ് അസി. പ്രൊഫസര്‍ എം.സി രാജു, പയ്യന്നൂര്‍ കോളജ് സ്റ്റാറ്റിക്സ് വകുപ്പ് അസി. പ്രൊഫസര്‍ എ നിശാന്ത്, സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാര്‍, നിര്‍മലഗിരി കോളജിലെ ഡോ. ജോണ്‍ ജോസഫ്, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എം പ്രകാശന് (കണ്ണൂര്‍), ഡോ. വി.പി.പി മുസ്തഫ (കാസര്‍കോട്), കണ്ണൂര്‍ കൃഷ്ണമേനോന് വനിതാ കോളജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. പി ഓമന, എസ്.എന്‍ കോളജ് ഫിസിക്കല്‍ എഡുക്കേഷന്‍ വകുപ്പ് അസി. പ്രൊഫസര്‍ ഡോ. കെ അജയകുമാര്‍ എന്നിവരാണു പുതിയ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍.
കേരളാ കോണ്‍ഗ്രസ് (എം) നോമിനിയായി കഴിഞ്ഞതവണ സിന്ഡിക്കേറ്റിലുണ്ടായിരുന്ന ഡോ. ജോണ്‍ ജോസഫ് ഇത്തവണയും തെരഞ്ഞെടുക്കപ്പെട്ടു. ജനാധിപത്യ കേരള കോണ്‍ഗ്രസ് നോമിനിയാണ്. വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാടിന് ഏപ്രില്‍ അഞ്ചുവരെയും പ്രോ വൈസ് ചാന്‍സലര്‍ ഡോ. ടി അശോകനു 2020 വരെയും കാലാവധിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."