നവയുഗം പ്രവാസി പുനരധിവാസ പദ്ധതിയ്ക്ക് തുടക്കമായി
ദമാം: നവയുഗം സാംസ്‌ക്കാരികവേദിയുടെ നേതൃത്വത്തില്‍ പ്രവാസി പുനരധിവാസ പദ്ധതിയ്ക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി രൂപീകരിയ്ക്കപ്പെട്ട 'കരോള അഗ്രോസ് ആന്‍ഡ് അലൈഡ് പ്രോഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ' എന്ന കമ്പനിയുടെ ലോഗോ പ്രകാശനം ദമാമില്‍ നടന്നു. ദമാം ഫൈസലിയ മാലിക്ക് ലയാല്‍ ഹാളില്‍ കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്‍.ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറയും ചേര്‍ന്ന് ലോഗോ പ്രകാശനം ചെയ്തു.
ബിസിനസ് നടത്തി സംരംഭകരായ പ്രവാസികള്‍ക്ക് സ്ഥിരമായ ലാഭവിഹിതം നല്‍കുക, മടങ്ങി വരുന്ന പ്രവാസികളുടെ വിവിധ മേഖലകളിലുള്ള തൊഴില്‍ വൈദഗ്ദ്ധ്യം നാടിന്റെ പുരോഗതിയ്ക്ക് പ്രയോജനപ്പെടുത്തുക, പ്രവാസികള്‍ക്ക് ഭാവിയില്‍ തൊഴിലോ, ജീവിതമാര്‍ഗ്ഗമോ നല്‍കി പ്രവാസി പുനഃരധിവാസം പ്രയോഗികമാക്കുക, മായം കലര്‍ത്താത്ത കേരളത്തില്‍ത്തന്നെ പ്രകൃതിദത്തമായി ഉല്‍പ്പാദിപ്പിച്ച പാല്‍, ഇറച്ചി, മല്‍സ്യം, ബേക്കറി പലഹാരങ്ങള്‍, വെളിച്ചെണ്ണ, തേന്‍ മുതലായ ഗുണമേന്മയുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍ ന്യായമായ വിലയ്ക്ക് ജനങ്ങള്‍ക്ക് വില്‍ക്കുക, എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് നവയുഗം 'കരോള അഗ്രോസ് ആന്‍ഡ് അലൈഡ് പ്രോഡക്ട്‌സ്' എന്ന പ്രൊഫെഷണല്‍ കമ്പനി രൂപീകരിച്ച അറിയിച്ചു.
പ്രവാസികളും, മുന്‍പ്രവാസികളും ആയ 200 ഷെയര്‍ ഹോള്‍ഡര്‍മാര്‍ക്ക് ആകും ഈ കമ്പനിയില്‍ നിക്ഷേപിയ്ക്കാന്‍ അവസരം ലഭിയ്ക്കുക. നിക്ഷേപിച്ച തുകയ്ക്ക് അനുപാതത്തില്‍ ഉള്ള ലാഭവിഹിതം ആ വ്യക്തിയ്ക്ക് കമ്പനി നല്‍കും. ഇന്ത്യന്‍ കമ്പനി നിയമങ്ങള്‍ക്കു അനുസരിച്ച് പ്രവര്‍ത്തിയ്ക്കുന്ന കമ്പനി കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യസംസ്‌ക്കരണം, വിതരണം, ടൂറിസം തുടങ്ങിയ വിവിധ മേഖലകളില്‍ നിക്ഷേപ സംരംഭങ്ങള്‍ നടത്തും.
കൊല്ലം ജില്ലയിലെ ആയൂര്‍ കേന്ദ്രമാക്കി 2020 ആദ്യ പാദത്തില്‍ സംരംഭങ്ങള്‍ ഉത്ഘാടനം ചെയ്യപ്പെടുമെന്നും ഭാരവാഹികള്‍ അറിയിച്ചു. നവയുഗം പ്രവാസി പുനരധിവാസ പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 0538744965, 0551329744, 0537521890, 0502803626 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."